Wednesday, May 8, 2024 8:19 pm

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചവറ , കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു. അതേസമയം ഈ വിഷയത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഈ ആഴ്ചയോ അടുത്തയാഴ്ചയോ വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനമെടുക്കും.

വെള്ളിയാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് രണ്ട് ഉപതെരഞ്ഞെടുപ്പുകളും നടത്തേണ്ടതില്ലെന്ന നിലപാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചത്. നിലവിലെ സര്‍ക്കാരിന് ഒരു വര്‍ഷത്തില്‍ താഴയേ കാലവധിയുള്ളൂ. മാത്രമല്ല സംസ്ഥാനത്ത് മഴക്കാലവും തുടങ്ങാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പോളിങ് ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട സാധ്യതയും സാഹചര്യവും ഇല്ലെന്നാണ്  സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കുന്നത്.

അതേസമയം ഉപതെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആദ്യത്തേത് ഒരു പോളിങ് സ്‌റ്റേഷനില്‍ പരമാവധി 1000 പേരെ പാടുള്ളൂ എന്നാണ്. സംസ്ഥാനത്ത് ഇത് 1800 പേരാണ്. അങ്ങനെ എങ്കില്‍ ഓക്സിലറി ബൂത്തുകള്‍ സ്ഥാപിക്കേണ്ടിവരും.
സാമൂഹിക അകലം കൃത്യമായി പാലിക്കണം, 65 വയസിനു മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് പോസിറ്റീവായവര്‍ എന്നിവർ വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിച്ചാല്‍ അവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് നല്‍കണം, വീടുകളില്‍ വോട്ട് തേടി പോകുന്ന സമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവാന്‍ പാടില്ല എന്നുള്ള നിര്‍ദേശങ്ങളുമുണ്ട്. എല്ലാവരും വിര്‍ച്വല്‍ പ്രചാരണ രീതിയിലേക്ക് മാറുകയാണ് നല്ലെതന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

0
കൊച്ചി: കോതമംഗലത്തെ ആന പ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു. 47...

വെച്ചൂച്ചിറ ജല വിതരണ പദ്ധതിയുടെ പെരുന്തേനരുവിയിലെ പമ്പിങ് പുനരാരംഭിച്ചു

0
റാന്നി: വെച്ചൂച്ചിറ ജല വിതരണ പദ്ധതിയുടെ പെരുന്തേനരുവിയില്‍ പമ്പിങ് പുനരാരംഭിച്ചു. കഴിഞ്ഞ...

ബിലീവേഴ്സ് ചര്‍ച്ച് പരമാധ്യക്ഷൻ കെപി യോഹന്നാന്‍ മെത്രാപോലീത്ത അന്തരിച്ചു

0
വാഷിങ്ടണ്‍: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷൻ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി...

സൗദി- യുഎഇ വിമാന സർവീസുകൾ വർധിപ്പിക്കാനൊരുങ്ങി ഫ്‌ളൈനാസ്

0
ജിദ്ദ : ലോകത്തിലെ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ...