Friday, May 17, 2024 8:37 pm

മലപ്പുറത്ത് ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് ഒരുകുടുംബത്തിലെ പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുറത്തൂരിലും തലക്കാടുമായാണ് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളാണ് ഇവര്‍. കൊണ്ടോട്ടിയിലെ നഗര സഭാംഗമായ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്തെയും മഞ്ചേരിയിലേയും കോടതികൾ തത്ക്കാലത്തേക്ക് അടച്ചു.

അതേസമയം മലപ്പുറം നന്നമുക്കിൽ നിരീക്ഷണത്തിൽ കഴിഞ്ഞ മധ്യവയസ്ക്കൻ മരിച്ചു. നന്നമുക്ക് സ്വദേശി അബൂബക്കർ ആണ് മരിച്ചത്. 12 ദിവസം മുമ്പായിരുന്നു ഇദ്ദേഹം വിദേശത്ത് നിന്നും എത്തിയത്. നേരത്തെ ദുബായില്‍ നിന്നും കൊവിഡ് നെഗറ്റീവായ ശേഷം തിരിച്ചെത്തിയ ചോക്കാട് സ്വദേശിയായ 29 വയസുകാരൻ കൊവിഡ് ബാധിതനായി മരിച്ചിരുന്നു. ചികിത്സക്ക് ശേഷം രോഗം ഭേദമായാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തിയത്. പിന്നീട് വീട്ടിൽ ക്വാറന്‍റീനില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.

മലപ്പുറം ജില്ലയില്‍ 89 പേര്‍ക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 14 പേരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 40 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം കോടതി വിധി അനുസരിച്ച് മാത്രം : മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: ഹയർസെക്കൻഡറി സ്ഥലം മാറ്റ നടപടികൾ പൂർത്തിയാക്കാൻ ഉള്ളത് 389 അധ്യാപകർ...

വടശ്ശേരിക്കര പേഴുംപാറയിൽ വീടും ബൈക്കും കത്തിച്ച സംഭവം : രണ്ടുപേർ പിടിയിൽ

0
റാന്നി : വടശ്ശേരിക്കര പേഴുംപാറ 17 ഏക്കർ ശോഭാലയം രാജ്കുമാറിന്റെ വീടും...

മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ മൃതദേഹം 19 ന് കേരളത്തിൽ എത്തും

0
തിരുവല്ല : ബിലിവേഴ്സ് ചർച്ച് ഈസ്റ്റർ സഭാ അധ്യക്ഷൻ...

കെ.കെ. നായര്‍ ജില്ലാ സ്റ്റേഡിയം 2025 ഓഗസ്റ്റില്‍ പൂര്‍ത്തിയാകും ; മന്ത്രി വീണാ ജോര്‍ജ്...

0
പത്തനംതിട്ട : കെ.കെ. നായര്‍ ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പുരോഗതി ആരോഗ്യ...