Tuesday, May 28, 2024 7:02 am

മുഖ്യമന്ത്രി രാജമലയിൽ പോവാത്തത് വിവേചനം : കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മണ്ണിടിച്ചിൽ ദുരന്തമുണ്ടായി നിരവധി ജീവനുകൾ നഷ്ടപ്പെട്ട ഇടുക്കി രാജമലയിൽ മുഖ്യമന്ത്രി പോവാത്തത് വിവേചനപരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലയങ്ങളിൽ താമസിക്കുന്ന വോട്ട് ബാങ്കല്ലാത്ത പാവപ്പെട്ടവരായതു കൊണ്ടാണോ മുഖ്യമന്ത്രി രാജമലയിലെ തോട്ടം തൊഴിലാളികളെ സന്ദർശിക്കാതിരിക്കുന്നതെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ ചോദിച്ചു. മനുഷ്യത്വം എന്നൊന്നുണ്ടെങ്കിൽ ഭീകരമായ ദുരന്തം ഏറ്റുവാങ്ങിയ തോട്ടം തൊഴിലാളികളെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി പോവണം.

നഷ്ടപരിഹാരത്തിൻ്റെ കാര്യത്തിലും സർക്കാർ രണ്ടു കണ്ണിലാണ് കരിപ്പൂർ, മൂന്നാർ അപകടങ്ങളെ കാണുന്നത്. ജീവന് രണ്ട് വിലയിടുന്നത് ശരിയല്ല. ചികിത്സാ സൗകര്യമില്ലാതിരുന്നതാണ് രാജമലയിലെ മരണസംഖ്യ ഉയർത്തിയത്. ദിവസങ്ങളോളം വൈദ്യുതി ഇല്ലാതിരുന്നതിനാൽ മൊബൈൽ ടവർ ഓഫായിരുന്നു. ഈ പാപഭാരത്തിൽ നിന്നും സർക്കാരിന് ഒഴിവാകാനാവില്ല. പ്രളയദുരിതാശ്വാസഫണ്ട് പുനരധിവാസത്തിന് ഉപയോഗിക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുല്ലപ്പെരിയാർ : പുതിയ ഡാം നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; കേരളത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം

0
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നടപടികൾക്കെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ...

പെരിയാറിൽ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത് തിരിച്ചടിയായി ; പുഴമീന്‍ വിൽപ്പനക്കാർ പ്രതിസന്ധിയിൽ

0
വൈപ്പിന്‍: പുഴയില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതോടെ പുഴമീന്‍ വില്പനക്കാര്‍ ഏതാണ്ട് ഗതികെട്ട...

ബാര്‍കോഴ വിവാദത്തില്‍ അന്വേഷണം ; ഓഡിയോ സന്ദേശമിട്ട ഗ്രൂപ്പിലെ മറ്റു ബാറുടമകളുടെ മൊഴി ഇന്ന്...

0
തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ അന്വേഷണ സംഘത്തിന്‍റെ മൊഴിയെടുപ്പ് തുടരുന്നു. ബാര്‍കോഴ ഉയര്‍ത്തിയ...

പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടുകൾ ഇന്ന് കർഷക സംഘടനകൾ വളയും

0
ഛണ്ഡീഗഡ്: ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രക്ഷോഭം പിന്നെയും കനപ്പിക്കാൻ സംയുക്ത കിസാൻ...