Friday, May 3, 2024 3:30 pm

മിൽമ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മിൽമ പാലിനോടൊപ്പം ഇതര ബ്രാൻഡ് പാൽ, തൈര് എന്നിവ വില്ലന നടത്തുന്ന സ്ഥാപനങ്ങൾക്ക് മിൽമ പാൽ വിതരണം ചെയ്യില്ല എന്ന തീരുമാനത്തില്‍ നിന്നും മില്‍മ പിന്മാറണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.

ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാനുള്ള സ്വതന്ത്ര്യം നഷ്ടമാക്കുകയും വ്യാപാരികളുടെ വില്ലന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണ്  മില്‍മ ഏകപക്ഷീയമായി എടുത്തിട്ടുള്ളത്. സ്വകാര്യ പാൽ വിതരണ കമ്പിനികളെ സഹായിക്കാനുള്ള രഹസ്യ തീരുമാനത്തിന്റെ ഭാഗമാണിതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഏജൻസി റദ്ദുചെയ്യുന്നതിന്റെ മുന്നോടിയായി  മിൽമ ഏജന്‍സികള്‍ക്ക്  കത്ത് നല്കിക്കഴിഞ്ഞു.  വ്യാപാരികളെ ഭീഷണിപ്പെടുത്തി വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമം പുനപരിശോധിച്ചില്ലെങ്കിൽ മിൽമ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ , സെക്രട്ടറി ഷെമീർ ബീമയും പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ട്രാൻസ്ഫോർമറിന്‍റെ സംരക്ഷണ വേലിയിലും അനുബന്ധ പോസ്റ്റിലും വള്ളിച്ചെടികൾ പടര്‍ന്നു നില്‍ക്കുന്നു ; കുലുക്കമില്ലാതെ അധികൃതര്‍

0
ഒലവക്കോട് : റെയിൽവേ സ്റ്റേഷനിലേക്കുള്ള പഴയ റോഡിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറിന്റെ സംരക്ഷണ...

എറണാകുളത്ത് മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

0
കൊച്ചി: എറണാകുളം കുറുപ്പുംപടി വേങ്ങൂരിൽ മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ....

അരിമ്പാറ ഒഴിവാക്കാന്‍ ഇതാ ചില വഴികള്‍

0
ചര്‍മ്മരോഗമാണ് അരിമ്പാറ. ഹ്യൂമന്‍പാപ്പിലോമ വിഭാഗത്തിലെ നൂറോളംതരം വൈറസുകളാണ് അരിമ്പാറയ്ക്ക് പ്രധാന കാരണം....

അപരസ്ഥാനാര്‍ത്ഥിത്വം : പല മാതാപിതാക്കൾ കുട്ടികള്‍ക്ക് ഒരേ പേരുകൾ നൽകിയാല്‍ എന്ത് ചെയ്യാനാകുമെന്ന് കോടതി

0
ന്യൂഡൽഹി : രാജ്യം പൊതുതെരഞ്ഞെടുപ്പിലൂടെ കടന്ന് പോവുകയാണ്. സ്വാഭാവികമായും ഒരു മണ്ഡലത്തിലെ...