Friday, May 3, 2024 4:39 pm

ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​സ്റ്റ​റു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന് ഇ​ട​മി​ല്ല

For full experience, Download our mobile application:
Get it on Google Play

പാ​റ്റ്ന: ബീ​ഹാ​റി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​സ്റ്റ​റു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന് ഇ​ട​മി​ല്ല. നി​തീ​ഷ് കു​മാ​റി​ൽ​നി​ന്ന് ബി​ജെ​പി അ​ക​ലം പാ​ലി​ക്കു​ന്നു​വെ​ന്ന​തി​ന്‍റെ കൃ​ത്യ​മാ​യ സൂ​ച​ന​യാ​യാ​ണ് ഇ​തു വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റാ​ണെ​ന്നു ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ വീ​ഡി​യോ​യി​ൽ നി​തീ​ഷ് കു​മാ​റി​നെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മി​ല്ല. ബി​ജെ​പി​യു​ടെ ഹോ​ർ​ഡിം​ഗു​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​ത്ര​മേ​യു​ള്ളൂ. അ​തേ​സ​മ​യം ജെ​ഡി​യു​വി​ന്‍റെ പ്ര​ചാ​ര​ണ​ങ്ങ​ൾ നി​തീ​ഷ് കു​മാ​റി​നെ​ക്കു​റി​ച്ച് മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്.

ജെ​ഡി​യു​വി​​ന്‍റെ​യും നി​തീ​ഷി​ന്‍റെ​യും പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശീ​ൽ​കു​മാ​ർ മോ​ദി​യും കേ​ന്ദ്ര മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദും അ​ല്ലാ​തെ മ​റ്റൊ​രു ബി​ജെ​പി നേ​താ​വും പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. നി​തീ​ഷ് കു​മാ​റി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് വാ​ചാ​ല​മാ​വു​ക​യും എ​ൻ​ഡി​എ ഭ​ര​ണ​തു​ട​ർ​ച്ച​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണി​ത്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്നും ജെ​ഡി​യു​വു​മാ​യി കൂ​ട്ടി​ല്ലെ​ന്നും ബി​ജെ​പി​യു​മാ​യു​ള്ള സ​ഹ​ക​ര​ണം തു​ട​രു​മെ​ന്നും ലോ​ക്ജ​ൻ​ശ​ക്തി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ചി​രാ​ഗ് പാ​സ്വാ​ൻ പ​റ​ഞ്ഞ​ത് നി​തീ​ഷ് കു​മാ​റി​നേ​യും ജെ​ഡി​യു​വി​നേ​യും ഒ​തു​ക്കാ​ൻ ബി​ജെ​പി എ​ൽ​ജെ​പി​യെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു​മു​ണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇസ്രായേൽ പ്രതിപക്ഷ നേതാവ് യു.എ.ഇ വിദേശകാര്യമന്ത്രിയുമായി കൂടികാഴ്ച നടത്തി

0
അബൂദബി: യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാനും...

കക്കി ഡാമിലെ ജലനിരപ്പ് താഴുന്നു

0
ചെങ്ങന്നൂർ : കൊടുംവേനൽ തുടരുന്നത് പമ്പ ഇറിഗേഷൻ പ്രോജക്ട് (പി.ഐ.പി.) വഴി...

70 ലക്ഷത്തിന്റെ ഭാ​ഗ്യം കിട്ടിയത് ആർക്ക്? നിർമൽ NR 378 ലോട്ടറി ഫലം പുറത്ത്

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 378 ലോട്ടറി നറുക്കെടുപ്പ്...

അതീവ ജാഗ്രത, കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു ; വീണ്ടും ‘കള്ളക്കടൽ’, ബീച്ചിൽ...

0
തിരുവനന്തപുരം: കേരളാ തീരത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. വീണ്ടും കള്ളക്കടൽ...