5 ദിവസത്തിനിടെ 5000 കോവിഡ് രോഗികൾ ; തൃശൂരില്‍ നിയന്ത്രണം കടുപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. തൃശൂര്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെ മുപ്പത്തിയൊന്നു പ്രദേശങ്ങള്‍‍ അതിനിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. അഞ്ചു ദിവസത്തിനിടെ അയ്യായിരം കോവിഡ് രോഗികള്‍ വന്നതോടെ തൃശൂരില്‍ നിയന്ത്രണം കടുപ്പിക്കുകയാണ്.

ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണുകളില്‍ തൃശൂര്‍ കോര്‍പറേഷന്‍ പരിധിയും അഞ്ചു നഗരസഭാ പ്രദേശങ്ങളും ഉള്‍പ്പെടുന്നു. ഇതിനെല്ലാം പുറമെ, മുപ്പത് പഞ്ചായത്തുകളും നിയന്ത്രിത മേഖലയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങരുത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കടകളില്‍ കച്ചവടം നടത്തരുതെന്നാണ് നിര്‍ദ്ദേശം. മുപ്പതിലേറെ രോഗികളുള്ള പ്രദേശം പൂര്‍ണമായും അടച്ചിടും. തൃശൂര്‍ ശക്തന്‍ , ജയ്ഹിന്ദ് മാര്‍ക്കറ്റുകള്‍ ഏറെ ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. രോഗവ്യാപന തോത് കുറയാതെ മാര്‍ക്കറ്റുകള്‍ തുറക്കില്ല. ബുധനാഴ്ച കോവിഡ് ദിനമായി ആചരിക്കും. രോഗപ്രതിരോധ ബോധവല്‍ക്കരണ പരിപാടികളും ശക്തമാക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...