Sunday, May 5, 2024 12:26 pm

പുതിയ റേഷൻ കാർഡിന്റെ നിറം ബ്രൗൺ ; ‌കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 2 കിലോ അരി ഒരു മാസത്തേക്ക് !

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തു പുതുതായി രൂപീകരിച്ച എൻപി (ഐ) (പൊതുവിഭാഗം സ്ഥാപനം) എന്ന അഞ്ചാമതു വിഭാഗം റേഷൻ കാർഡുകളുടെ നിറം ബ്രൗൺ. ഈ കാർഡുകൾക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ പ്രതിമാസം 2 കിലോ അരി ലഭ്യതയ്ക്ക് അനുസരിച്ച് ഒരു കിലോ ആട്ട എന്നിവ നൽകും. ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിതരണം ചെയ്യുന്ന സ്പെഷൽ അരിയിൽ 2 കിലോ വീതം ഈ കാർഡ് ഉടമകൾക്കു ലഭിക്കും. നിലവിൽ ഒരു കുടുംബത്തിന് ഒന്നെന്ന തോതിൽ സൗജന്യമായി നൽകുന്ന ഭക്ഷ്യസാധനകിറ്റ് പുതിയ വിഭാഗം കാർഡുകൾക്കു നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇതു മുൻഗണനാ വിഭാഗം കാർഡ് അല്ല. സാധാരണ ഒരു കുടുംബത്തിനാണു കാർഡ് നൽകുന്നതെങ്കിൽ ഇത്തരം കാർഡ് വ്യക്തികൾക്കാണ്.

സംസ്ഥാനത്ത് സർക്കാർവക റേഷൻ പെർമിറ്റ് ഇല്ലാത്ത വൃദ്ധസദനങ്ങൾ, കന്യാസ്ത്രീമഠങ്ങൾ, അഗതിമന്ദിരങ്ങൾ, ആശ്രമങ്ങൾ, ക്ഷേമാശുപത്രികൾ, ക്ഷേമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നതും രാജ്യത്തുള്ള ഒരു റേഷൻ കാർഡിലും ഉൾപ്പെട്ടിട്ടില്ലാത്തവരുമായ വ്യക്തികൾക്കു പൊതുവിതരണ സമ്പ്രദായ പ്രകാരമുള്ള റേഷൻ വിഹിതം ലഭിക്കുന്നതിനായാണു പുതിയ വിഭാഗം രൂപീകരിച്ചത്.
സ്ഥാപനങ്ങളിലെ അന്തേവാസികൾ റേഷൻ കാർഡിനായി അപേക്ഷിക്കുമ്പോൾ സ്ഥാപന മേലധികാരി നൽകുന്ന സത്യപ്രസ്താവനയ്ക്ക് ഒപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം.

ഇതു വരെ ഇത്തരം കാർഡുകൾക്കായി പത്തിൽ താഴെ അപേക്ഷകളാണു ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. നിലവിൽ അന്ത്യോദയ അന്നയോജന (എഎവൈ– മഞ്ഞ നിറം), മുൻഗണന വിഭാഗം (പിഎച്ച്എച്ച്– പിങ്ക്) എന്നീ മുൻഗണനാ വിഭാഗം കാർഡുകളും എൻപിഎസ് (സംസ്ഥാന സബ്സിഡി – നീല), എൻപിഎൻഎസ് (വെള്ള) എന്നീ മുൻഗണന ഇതര കാർഡുകളുമാണു സംസ്ഥാനത്തുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല ;16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി...

0
കൊച്ചി: ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായാല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ...

യൂ­​റി​ന്‍ സാ­​മ്പി​ള്‍ ന​ല്‍­​കാ​ന്‍ വി­​സ­​മ്മ­​തി­​ച്ചു ; ബ​ജ്‌­​റം​ഗ് പൂ​നി​യ​യ്ക്ക് സ​സ്‌­​പെ​ന്‍​ഷ​ന്‍

0
ഡ​ല്‍​ഹി: ഒ­​ളിം­​പി­​ക്‌­​സി​ല്‍ ഇ­​ന്ത്യ­​യു­​ടെ മെ­​ഡ​ല്‍ പ്ര­​തീ­​ക്ഷ​യാ​യ ഗു​സ്തി താ​രം ബ​ജ്‌­​റം​ഗ് പൂ​നി​യ​യ്ക്ക്...

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു

0
പത്തനംതിട്ട :  ജനറൽ ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. പുതിയ...

ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് കറൻസി അച്ചടിക്കാനുള്ള നേപ്പാളിന്റെ നീക്കം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി

0
ഡൽഹി: ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ കറൻസി നോട്ടിൽ ഉൾപ്പെടുത്താനുള്ള നേപ്പാളിന്റെ നീക്കത്തിനെതിരെ...