കേരളത്തിന്റെ സ്വന്തം ; കെ-ഫോണ്‍ ഇന്നുമുതല്‍ ; ഒന്നാംഘട്ട ഉദ്ഘാടനം വൈകുന്നേരം മുഖ്യമന്ത്രി നിര്‍വഹിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യത്തിന്‌ അഭിമാനമായ കേരളത്തിന്റെ അതിവേഗ ഇന്റർനെറ്റ്‌ കണക്ടിവിറ്റി- കെ ഫോൺ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്‌ഘാടനം തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട്‌ 5.30ന്‌ ഓൺലൈനിലാണ്‌ ഉദ്‌ഘാടനം. എറണാകുളം, തൃശൂർ, പാലക്കാട്‌, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്‌ ആദ്യഘട്ടം കെ ഫോൺ യാഥാർഥ്യമാകുന്നത്‌.

തുടക്കത്തിൽ ഈ ഏഴ്‌ ജില്ലകളിലെ 1000 സർക്കാർ ഓഫീസുകൾക്ക്‌ ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകും. ജൂലൈയിൽ 5700 സർക്കാർ ഓഫീസുകളിൽ കൂടി കെ ഫോൺ എത്തും. സംസ്ഥാനത്താകെ ഒന്നാംഘട്ടത്തിൽ 30,000 സർക്കാർ ഓഫീസുകൾക്കാണ്‌ കണക്‌ഷൻ. പദ്ധതിക്കായി 7500 കിലോമീറ്ററിൽ കേബിൾ സ്ഥാപിച്ചു. കെഎസ്‌ഇബി തൂണുവഴിയാണ്‌ ലൈൻ വലിച്ചത്‌. അടുത്ത ഘട്ടത്തിൽ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക്‌ സൗജന്യ കണക്‌ഷൻ നൽകും. 1531 കോടിരൂപയാണ്‌ പദ്ധതി ചെലവ്‌. ഇതിന്റെ 70 ശതമാനം തുക കിഫ്‌ബി നൽകും‌. ഉദ്‌ഘാടന ചടങ്ങിൽ മന്ത്രി എം എം മണി അധ്യക്ഷനാകും. ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...