Wednesday, July 3, 2024 11:53 am

ധോണിയുടെ ഉപദേശങ്ങള്‍ ഉപകരിച്ചു ; എണ്ണിപ്പറഞ്ഞ് നടരാജന്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണിയുടെ ഉപദേശങ്ങള്‍ തനിക്ക് ഗുണം ചെയ്തതായി യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് ടി നടരാജന്‍. ഐപിഎല്‍ പതിനാലാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് നട്ടുവിന്‍റെ പ്രതികരണം.

എം എസ് ധോണിയെ പോലൊരാളോട് സംസാരിക്കുന്നത് തന്നെ വലിയ കാര്യമാണ്. എന്നോട് ഫിറ്റ്‌നസിനെ കുറിച്ച് സംസാരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. സ്ലോ ബൗണ്‍സറുകളും കട്ടറുകളും വേരിയേഷനുകളും ഉപയോഗിക്കാന്‍ പറഞ്ഞു. അത് എനിക്ക് പ്രയോജനം ചെയ്തു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഐപിഎല്ലിന് ശേഷം നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി എന്നും നടരാജന്‍ പറഞ്ഞു.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കഴിഞ്ഞ സീസണില്‍ യോര്‍ക്കറുകള്‍ കൊണ്ട് അമ്പരപ്പിച്ച താരമാണ് ടി നടരാജന്‍. 70 യോര്‍ക്കറുകളാണ് ഈ ഇടംകൈയന്‍ പേസര്‍ തൊടുത്തുവിട്ടത്. രണ്ടാമതെത്തിയ കാര്‍ത്തിക് ത്യാഗി 28 ഉം ജസ്‌പ്രീത് ബുമ്ര 26 ഉം യോര്‍ക്കറുകള്‍ മാത്രമേ എറിഞ്ഞുള്ളൂ. ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ് ബൗളറായി ഓസ്‌ട്രേലിയയിലേക്ക് പറന്ന നടരാജൻ മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം കുറിച്ച് റെക്കോര്‍ഡിട്ടിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോളജ് ഓഫീസിൽ കയറി പ്രിൻസിപ്പലിനെ ആക്രമിച്ച എസ്.എഫ്.ഐ നടപടി അപലപനീയം – കെ.പി.സി.ടി.എ

0
തിരുവനന്തപുരം: കൊയിലാണ്ടി ഗുരുദേവ കോളജിൽ പ്രിൻസിപ്പലിനെ ആക്രമിക്കുകയും നെഞ്ചിൽ അടുപ്പുകൂട്ടുമെന്ന് ആക്രോശിക്കുകയും...

കേ​ര​ള​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങൾ പരിഹരിക്കണം ; ഉ​ന്ന​ത റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ഇന്ന്

0
തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ര​ള​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ഉ​ന്ന​ത...

പാനിപൂരിയിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തി ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കർണാടക സർക്കാർ

0
ബംഗളൂരു: അടുത്തകാലത്തായി മലയാളികൾ ബീച്ചുകളിൽ അടക്കം ഉല്ലസിക്കാൻ എത്തുമ്പോൾ ഏറ്റവും കൂടുതൽ...

‘ പ്രജ്വലിനെ ജയിലില്‍ പോയി കാണില്ല, സൂരജ് ഉടന്‍ പുറത്തിറങ്ങും ‘ ; ദൈവം...

0
ബെംഗളൂരു: ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ ജയിലില്‍ കഴിയുന്ന തന്‍റെ രണ്ടു മക്കളെയും...