ധോണിയുടെ ഉപദേശങ്ങള്‍ ഉപകരിച്ചു ; എണ്ണിപ്പറഞ്ഞ് നടരാജന്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണിയുടെ ഉപദേശങ്ങള്‍ തനിക്ക് ഗുണം ചെയ്തതായി യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് ടി നടരാജന്‍. ഐപിഎല്‍ പതിനാലാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് നട്ടുവിന്‍റെ പ്രതികരണം.

എം എസ് ധോണിയെ പോലൊരാളോട് സംസാരിക്കുന്നത് തന്നെ വലിയ കാര്യമാണ്. എന്നോട് ഫിറ്റ്‌നസിനെ കുറിച്ച് സംസാരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. സ്ലോ ബൗണ്‍സറുകളും കട്ടറുകളും വേരിയേഷനുകളും ഉപയോഗിക്കാന്‍ പറഞ്ഞു. അത് എനിക്ക് പ്രയോജനം ചെയ്തു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഐപിഎല്ലിന് ശേഷം നാട്ടിലേക്ക് മടങ്ങാനായിരുന്നു പദ്ധതി എന്നും നടരാജന്‍ പറഞ്ഞു.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കഴിഞ്ഞ സീസണില്‍ യോര്‍ക്കറുകള്‍ കൊണ്ട് അമ്പരപ്പിച്ച താരമാണ് ടി നടരാജന്‍. 70 യോര്‍ക്കറുകളാണ് ഈ ഇടംകൈയന്‍ പേസര്‍ തൊടുത്തുവിട്ടത്. രണ്ടാമതെത്തിയ കാര്‍ത്തിക് ത്യാഗി 28 ഉം ജസ്‌പ്രീത് ബുമ്ര 26 ഉം യോര്‍ക്കറുകള്‍ മാത്രമേ എറിഞ്ഞുള്ളൂ. ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ് ബൗളറായി ഓസ്‌ട്രേലിയയിലേക്ക് പറന്ന നടരാജൻ മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം കുറിച്ച് റെക്കോര്‍ഡിട്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....