മൻസൂറിൻ്റെ കൊലപാതകത്തിന് പിന്നിൽ വത്സൻ പനോളിയുടെ ഗൂഢാലോചനയെന്ന് കെ.സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ കൊലപാതകത്തിൽ ഗൂഢാലോചന ആരോപിച്ച് കോൺ​ഗ്രസ് നേതാവ് കെ.സുധാകരൻ. തെരഞ്ഞെടുപ്പിൽ വിചാരിച്ച മുന്നേറ്റം ഉണ്ടാക്കാൻ പറ്റാത്തതിൻ്റെ നിരാശയിലാണ് മൻസൂറിനെ കൊലപ്പെടുത്തിയത്. ഇത്തരം പ്രകോപനം ഇനിയും എൽഡിഎഫ് ആവ‍ർത്തിച്ചാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ വലിയ ​ഗൂഢാലോചനയുണ്ട്. കൂത്തുപറമ്പിലെ സിപിഎം നേതാവ് വത്സൻ പനോളിയാണ് ഇതിന് പിന്നിലെന്നും സുധാകരൻ ആരോപിച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് വത്സൻ പനോളി.

വോട്ടെടുപ്പ് ദിനമായ ചൊവ്വാഴ്ച വൈകിട്ട് എട്ട് മണിയോടെയാണ് മുസ്ലീം ലീ​ഗ് പ്രവ‍ർത്തകരായ മുഹ്സിൻ, സഹോദരൻ മൻസൂ‍ർ എന്നിവരെ ഇരുപതോളം പേരടങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത്. പോളിം​ഗ് ബൂത്തിൽ യുഡിഎഫ് ഏജൻ്റായ മുഹസിനെ തേടിയെത്തിയ സിപിഎം പ്രവർത്തകർ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മുഹസിൻ്റെ അനിയനായ മൻസൂറിൻ്റെ കാലിന് വെട്ടുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരി ജനറൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.

മൻസൂറിൻ്റെ കൊലപാതകം വ്യക്തിപരമായ കാരണങ്ങളാലാണെന്ന് സിപിഎം പ്രതിരോധിക്കുമ്പോൾ കൃത്യമായ രാഷ്ട്രീയ കൊലയാണ് നടന്നതെന്ന്  കോൺ​ഗ്രസും മുസ്ലീംലീ​ഗും തിരിച്ചടിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച മൻസൂറിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പാനൂരിലെ വീട്ടിൽ എത്തിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...