പത്തനംതിട്ട : വിദ്യാഭ്യാസ കാരുണ്യ സേവന രംഗത്ത് കാന്തപുരം എ പി അബൂബക്കർ മുസ് ലിയാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മർക്കസിന്റെ 43-മത് സ്ഥാപക ദിനം പത്തനംതിട്ടയില്‍ സമുചിതമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് എസ് വൈ എസ്, കേരള മുസ്ലീം ജമാഅത്ത് പത്തനംതിട്ട ജില്ലാ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ രോഗികൾക്ക് നല്കുന്ന സാന്ത്വനം വീൽ ചെയറുകളുടെ ഉല്‍ഘാടനം പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ നിര്‍വഹിച്ചു.
കേരള മുസ്ലീം ജമാ അത്ത് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഹാജി അലങ്കാർ അധ്യക്ഷത വഹിച്ചു. എ പി മുഹമ്മദ് അഷ്ഹർ, എ എം ഇസ്മായിൽ, സുധീർ വഴിമുക്ക്, ഇസ്മായിൽ അഹ് മദ്, റിജിൻഷാ എന്നിവർ പ്രസംഗിച്ചു. സ്ഥാപക ദിനത്തിന്റെ ഭാഗമായി നടന്ന റമദാൻ മീറ്റ് അബ്ദുൽ വഹാബ് മൗലവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കോന്നി, അജീഖാൻ , ഹാരിസ് വെച്ചൂച്ചിറ എന്നിവർ പ്രസംഗിച്ചു.