Friday, May 17, 2024 10:36 am

ബംഗാളിലെ ബിജെപി നേതാക്കൾ നാരദാ കേസിന്റെ കാര്യം സത്യവാങ്മൂലത്തിൽ മറച്ചുവെച്ചതായി തൃണമൂൽ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത  : ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച നാരദ കേസ് വിവരങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ബിജെപി നേതാക്കൾ മറച്ചുവെച്ചതായി റിപ്പോർട്ട്. നദീഗ്രാമിൽ മത്സരിച്ച ബിജെപി നേതാവ് സുവേന്ദു അധികാരി കേസ് നമ്പർ മാത്രമെ സത്യവാങ്മൂലത്തിൽ നൽകിയിട്ടുള്ളു. മറ്റൊരു തൃണമൂൽ നേതാവ് മുകുൾ റോയ് നാരദ കേസിനെ കുറിച്ച് പരാമർശിച്ചിട്ടില്ല. ഇവരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടിക്കും തൃണമൂൽ ആലോചിക്കുന്നുണ്ട്. നാരദാ കേസിൽ ഉൾപ്പെട്ട തൃണമൂൽ നേതാക്കളെല്ലാം കേസ് വിവരങ്ങൾ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നു

നാരദ കൈക്കൂലി കേസിൽ അറസ്റ്റിലായ തൃണമൂൽ നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കൽക്കട്ട ഹൈക്കോടതി പരിഗണിക്കും. സിബിഐ കോടതി നൽകിയ ഇവരുടെ ജാമ്യം തിങ്കളാഴ്ച രാത്രി കേസ് പരിഗണിച്ച് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നാലുപേരുടെയും ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും. ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയിലേക്ക് നീങ്ങാൻ ആദ്യം ആലോചിച്ചെങ്കിലും ഇന്നത്തെ ഹൈക്കോടതി തീരുമാനത്തിന് ശേഷം മതി അതെന്നാണ് തൃണമൂൽ തീരുമാനം. തൃണമൂൽ നേതാക്കളുടെ അറസ്റ്റിനെതിരെ സിബിഐ ഓഫീസിലെത്തി മുഖ്യമന്ത്രി മമത ബാനർജി തന്നെ പ്രതിഷേധിക്കുകയും സിബിഐ ഓഫീസിന് നേരെ കല്ലേറുണ്ടാവുകയും ചെയ്ത സംഭവത്തിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരിങ്ങര പഞ്ചായത്തിൽ ചോളം വിളയിച്ച് വനിതകൾ

0
തിരുവല്ല :  പെരിങ്ങര പഞ്ചായത്തിൽ ചോളം വിളയിച്ച് വനിതകൾ. കാവുംഭാഗം -...

സോളാര്‍ സമരം : സിപിഎം തലയൂരി ; ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസെന്നും മാധ്യമപ്രവർത്തകൻ...

0
തിരുവനന്തപുരം: സോളാർ സമരം ഒത്തു തീർപ്പായതിന്റെ രഹസ്യം വെളിപ്പെടുത്തി മുതിര്‍ന്ന മാധ്യമ...

പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ അന്താരാഷ്ട്ര ഡോക്ടേഴ്സ് കോൺഫറൻസ് നടത്തി

0
പരുമല : പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ റേഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ...

ഒടുവിൽ ഹൈകോടതി വിധി ഫലംകാണുന്നു ; മട്ടാഞ്ചേരി ജലമെട്രോ ടെർമിനൽ നിർമാണത്തിന്​

0
മ​ട്ടാ​ഞ്ചേ​രി: ഹൈ​കോ​ട​തി വി​ധി ഫ​ലം​ക​ണ്ടു​തു​ട​ങ്ങി; മ​ട്ടാ​ഞ്ചേ​രി ജ​ല മെ​ട്രോ ടെ​ർ​മി​ന​ൽ നി​ർ​മാ​ണം...