തിരുവനന്തപുരം : തിരുവനന്തപുരം : കോവളം വെങ്ങാന്നൂരില്‍ യുവതി വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍. വെങ്ങാന്നൂര്‍ സ്വദേശി അര്‍ച്ചന(24)യാണ് മരിച്ചത്. ഇന്നലെ രാത്രി 11.30നാണ് സംഭവം. പോലീസ് എത്തിയപ്പോള്‍ ഭര്‍ത്താവ് സുരേഷ് ഓടിരക്ഷപെട്ടെന്ന് പറയപ്പെടുന്നുണ്ട്. പയറ്റുവിളയിലെ വാടക വീട്ടിലാണ് യുവതി തീകൊളുത്തി മരിച്ചത്.
ഇന്നല വൈകുന്നേരം ഇവര്‍ പെണ്‍കുട്ടിയുടെ കുടുംബ വീട്ടില്‍ പോയിരുന്നു. ആ സമയം സുരേഷിന്റെ കൈവശം കുപ്പിയില്‍ വാങ്ങിയ ഡീസല്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഇത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. സുരേഷിനായി പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതക കാരണം എന്ന് വ്യക്തമല്ല. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ചായിരിക്കാം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.