Sunday, June 23, 2024 9:01 am

കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കി ; ഇനി 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയില്‍ സമഗ്രമാറ്റത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. പരിഷ്‌കാരങ്ങളുടെ ആദ്യനീക്കമെന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കി. പകരം 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയാക്കി.

ഡ്രൈവര്‍മാര്‍ക്ക് സ്റ്റിയറിങ് ഡ്യൂട്ടി ഏഴ് മണിക്കൂര്‍ എന്നത് 8 മണിക്കൂറും പരമാവധി 10 മണിക്കൂറുമെന്നതാണ് പുതിയ വ്യവസ്ഥ. ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്താല്‍ മതി. എന്നാല്‍ ഗതാഗതകുരുക്കില്‍പ്പെട്ട് വാഹനം ഓടിയെത്തുന്ന സമയം വെച്ച് ഈ ഡ്യൂട്ടി സമയം പോരെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിലപാട്. ചില  സര്‍വീസുകള്‍ക്ക് പഴയ സമ്പ്രദായം തുടരാം. എന്നാല്‍ അത്യാവശ്യഘട്ടങ്ങളില്‍ ഡബിള്‍ ഡ്യൂട്ടിയെന്ന നിര്‍ദ്ദേശവും പരിഷ്‌കാരങ്ങളിലുണ്ട്.

8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമം എന്ന തൊഴില്‍ മാനദണ്ഡം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നിലപാട്. ഇതിനെതിരെ പ്രതിഷേധവുമായി  സംഘടനകള്‍ രംഗത്തുണ്ട്

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എറണാകുളത്ത് കെഎസ്ആർടിസിയുടെ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം ഉടനില്ല ; അത് ചതുപ്പ് നിലമെന്ന്...

0
കൊച്ചി: എറണാകുളത്ത് കെഎസ്ആർടിസിയുടെ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം ഉടൻ തുടങ്ങില്ല....

വയനാട് കേണിച്ചിറയിൽ വീണ്ടും കടുവ ആക്രമണം ; മൂന്ന് പശുക്കളെ കൊന്നു

0
മാനന്തവാടി : വയനാട് കേണിച്ചിറയിൽ വീണ്ടും കടുവയുടെ ആക്രമണം. തോൽപ്പെട്ടി 17...

റോഡിൽ തെന്നിവീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽ പെടാതെ രക്ഷപെട്ടു ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

0
കോഴിക്കോട്: റോഡിൽ തെന്നിവീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽ പെടാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്....