Thursday, May 16, 2024 2:00 pm

നമ്പി നാരായണനും ശശികുമാറിനുമെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ തുടന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചാരക്കസില്‍ പുതിയ ഹര്‍ജിയുമായി മുന്‍ എസ്‍.പി എസ്.വിജയന്‍ കോടതിയില്‍. ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞനും ചാരക്കേസില്‍ പ്രതികളുമായിരുന്ന നമ്പി നാരായണനും ശശികുമാറിനുമെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ തുടന്വേഷണം വേണമെന്നാണ് ഹര്‍ജി.

1996 ല്‍ സിബിഐ സ്വത്ത് സമ്പാദനത്തിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു. അന്ന് കേസന്വേഷിച്ച സിബിഐ ഡി.വൈ.എസ്.പി ഹരി വല്‍സന് നമ്പി നാരായണന്‍ ഭൂമി കൈമാറിയെന്നും കേസ് അട്ടിമറിച്ചെന്നുമാണ് വിജയന്‍റെ പുതിയ ഹര്‍ജിയിലെ ആരോപണം. അതിനാല്‍ സിബിഐ നേരത്തെ അവസാനിപ്പിച്ച അഴിമതി  കേസില്‍ തുടരന്വേഷണം വേണമെന്നാണ് ഹര്‍ജി. ഇതില്‍ 30 ന് വാദം കേള്‍ക്കും.

ഐഎസ്ആര്‍ഒ ചാരകേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരായ സിബിഐ ഉദ്യോഗസ്ഥര്‍ക്കും മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയുടെ ഭാര്യക്കും തിരുനല്‍വേലി ജില്ലയില്‍ ഭൂമി നല്‍കിയെന്ന് എസ്.വിജയന്‍റെ മറ്റൊരു ഹര്‍ജിയില്‍ 27ന് വിധി പറയും. ഈ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനു ശേഷമാണ് വിധിപറയാനായി തിരുവനന്തപുരം സിജെഎം കോടതി മാറ്റിയത്. ചാരക്കേസിലെ ഗൂഡാലോചനയിലെ ഒന്നാം പ്രതിയാണ് ഹ‍ര്‍ജിക്കാരനായ എസ്.വിജയന്‍

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ത്രീവിരുദ്ധ പരാമർശം ; ആർഎംപി നേതാവ് കെ.എസ് ഹരിഹരന് പോലീസ് നോട്ടീസ്

0
വടകര: ആര്‍എംപി നേതാവ് കെ.എസ് ഹരിഹരന് പോലീസ് നോട്ടീസ്. വടകരയിലെ...

ജില്ലയിലെ കാർഷിക മേഖലയെ പിടിച്ചു കുലുക്കി വേനല്‍മഴ

0
പത്തനംതിട്ട : രണ്ടുദിവസമായി ശക്തമായ മഴ പെയ്തതോടെ ജില്ലയിൽ ചൂടിന് ശമനം...

മുന്നറിയിപ്പില്ലാതെ സർവീസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ് ; എയർപോർട്ടിൽ യാത്രക്കാരുടെ പ്രതിഷേധം

0
കണ്ണൂർ: കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിൽ യാത്രക്കാർ...

വെടിവയ്പിൽ പരിക്കേറ്റ സ്ലോവാക്കിയൻ പ്രധാനമന്ത്രി അപകടനില തരണം ചെയ്തതായി റിപ്പോർട്ടുകൾ

0
ബ്രയ്റ്റ്സ്ലാവ: വെടിവയ്പിൽ പരിക്കേറ്റ സ്ലോവാക്കിയൻ പ്രധാനമന്ത്രി അപകടനില തരണം ചെയ്തതായി ഉപപ്രധാനമന്ത്രി....