Tuesday, May 7, 2024 10:11 pm

പെഗാസസിൽ കേന്ദ്രത്തിനായി പ്രതിരോധം തീർക്കാൻ എജി – ചർച്ചകൾ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പെഗാസസ് കേസിൽ സുപ്രീംകോടതിയെ നിലപാട് അറിയിക്കാൻ കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചനകൾ തുടങ്ങി. സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറലാകും ചൊവ്വാഴ്ച കോടതിയിലെത്തുക. വിവാദങ്ങൾ അനാവശ്യമെന്നും രാജ്യത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ പരസ്യപ്പെടുത്താനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചേക്കും.

രാഷ്ട്രീയവും നിയമപരവുമായി വെല്ലുവിളികളാണ് പെഗാസസിൽ കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത്. പെഗാസസ് ഒരു കെട്ടുകഥ മാത്രമെന്ന പാര്‍ലമെന്‍റിലെ നിലപാട് സര്‍ക്കാരിന് സുപ്രീംകോടതിയിൽ ആവര്‍ത്തിക്കാനാകില്ല. പെഗാസസ് സ്പൈവെയര്‍ വാങ്ങിയോ ഉപയോഗിക്കുന്നുണ്ടോ ഉണ്ടെങ്കിൽ എന്തിന് തുടങ്ങിയ കാര്യങ്ങൾ വിശദമാക്കേണ്ടിവരും. പെഗാസസ് നിരീക്ഷണം സത്യമെങ്കിൽ അതീവ ഗൗരവമെന്നായിരുന്നു ചീഫ് ജസ്റ്റിസ് എൻ.വി രമണ നടത്തിയ പരാമര്‍ശം.

കോടതിക്ക് മുമ്പാകെ എത്തിയ ഹര്‍ജികളെല്ലാം മാധ്യമ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രമാണെങ്കിലും കേസിന്‍റെ ഗൗരവം കോടതി തള്ളുന്നില്ല. റഫാൽ യുദ്ധ വിമാന ഇടപാടിലെ അഴിമതി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വന്നപ്പോൾ രാജ്യത്തിന്‍റെ സുരക്ഷ കണക്കിലെടുത്ത് യുദ്ധവിമാനത്തിന്‍റെ വില വെളിപ്പെടുത്താനാകില്ല എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. വില അറിഞ്ഞേ തീരൂ എന്ന് സുപ്രീംകോടതി പറഞ്ഞതോടെ സീൽ വെച്ച കവറിൽ വിവരങ്ങൾ നൽകി. ആ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അതേ തന്ത്രം ഒരു പക്ഷേ പെഗാസസിലും സര്‍ക്കാര്‍ ആവര്‍ത്തിച്ചേക്കും.

എന്നാൽ റഫാൽ കേസിലെടുത്ത നിലപാടിൽ നിന്ന് പെഗാസസിൽ കോടതിക്ക് മാറ്റമുണ്ടാകുമോ എന്നതും സര്‍ക്കാരിനെ സംബന്ധിച്ച് പ്രധാനമാണ്. അറ്റോര്‍ണി ജനറലുമായി സര്‍ക്കാരിലെ ഉന്നത വ്യക്തികൾ ഇതിനകം ചര്‍ച്ച നടത്തിയെന്നാണ് സൂചന. സുപ്രീംകോടതി മുൻ ജഡ്ജിയുടെ പേരും പെഗാസസ് പട്ടികയിൽ ഉണ്ടെന്ന വെളിപ്പെടുത്തൽ സര്‍ക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോൾ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് നടപടികൾ നീട്ടിക്കൊണ്ട് പോകാനും സര്‍ക്കാര്‍ ശ്രമിച്ചേക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നിയിൽ വീട്ടമ്മയെ ആക്രമിച്ച പ്രതിയെ പിടിക്കൂടുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

0
റാന്നി: വീട്ടമ്മയെ ആക്രമിച്ച പ്രതിയെ പിടികൂടുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്. റാന്നി...

നിയമവിരുദ്ധ മണ്ണ് ഖനനം അനുവദിക്കില്ല : മന്ത്രി എം ബി രാജേഷ്

0
തിരുവനന്തപുരം : നിയമവിരുദ്ധ മണ്ണ് ഖനനം അനുവദിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ്...

തിരുവനന്തപുരത്ത് യാത്രക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു

0
തിരുവനന്തപുരം : യാത്രക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു.  തിരുവനന്തപുരം സെൻട്രലിലേയ്ക്ക്...

മുഖ്യമന്ത്രിയുടെ വിദേശ യാത്ര ; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

0
കൊച്ചി: നാളെ നടക്കാനിരുന്ന സംസ്ഥാന മന്ത്രിസഭായോഗം മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ...