Wednesday, May 29, 2024 8:30 pm

ഈറോഡില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവം ; പരാതിയുമായി മാതാപിതാക്കള്‍

For full experience, Download our mobile application:
Get it on Google Play

തൃപ്രയാർ : ഈറോഡിൽ ദുരൂഹ സാഹചര്യത്തിൽ മകൾ മരിച്ചതിലെ വസ്തുത പുറത്തു കൊണ്ടുവരാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം. വലപ്പാട് എട്ടാം വാർഡിൽ തറയിൽ കാർത്തികേയനാണ് മകൾ ശ്രുതിയുടെ (22) മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി നിവേദനം നൽകിയത്.

ബെംഗളൂരു സീ കോളേജിലെ ഒന്നാംവർഷ എൽ.എൽ.ബി. വിദ്യാർഥിനിയായിരുന്നു ശ്രുതി. ഓഗസ്റ്റ് 20-ന് നാട്ടിലെത്തുമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ 17-ന് ഈറോഡ് സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്ന് ജനറൽ ആശുപത്രിയിൽ ശ്രുതിയെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞ് വീട്ടുകാരെ വിളിച്ചു.

ശ്രുതിയുടെ അമ്മയും സമീപവാസികളും അവിടെയെത്തിയപ്പോഴാണ് മരിച്ചത് അറിയുന്നത്. ശ്രുതിയുടെ ഒപ്പമുണ്ടായിരുന്ന വിദ്യാർഥിയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് ഇവരോട് പറഞ്ഞു. മകൾ ആത്മഹത്യ ചെയ്യില്ലെന്ന് കാർത്തികേയൻ പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന കാർത്തികേയൻ മകൾ മരിച്ചതറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അയോഗ്യക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ; ജിജി സജി നൽകിയ റിട്ട് ഹൈക്കോടതി തള്ളി

0
കോന്നി: കൂറുമാറിയ കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ജിജി സജിയെ...

അപകടത്തിൽ പെട്ട ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യ ആശുപത്രി ജീവനക്കാർ

0
കോന്നി : അപകടത്തിൽ പെട്ട് റോഡിൽ കിടന്നിരുന്ന ഓട്ടോറിക്ഷ ജീവനക്കാരനെ കോന്നി...

തണ്ണിത്തോട് കല്ലാറിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിനെ കണ്ടെത്തി

0
കോന്നി : തണ്ണിത്തോട് കല്ലാറിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിനെ കണ്ടെത്തി....

അഡ്വ. പി.ആർ. ദേവദാസ് അന്തരിച്ചു

0
ചെങ്ങന്നൂർ : അഖില കേരളവിശ്വകർമ്മ മഹാസഭയുടെ സംസ്ഥാന പ്രസിഡൻ്റും മുൻ പി.എസ്.സി...