Wednesday, May 8, 2024 10:17 am

ഇലക്ട്രിക്ക് വാഹന വിപ്ലവം ; രാജ്യത്ത് തൊഴിലവസരങ്ങള്‍ കൂടുന്നു

For full experience, Download our mobile application:
Get it on Google Play

രാജ്യം ഒരു വൈദ്യുത വാഹന വിപ്ലവത്തിനാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വാഹന വിപണിയിലെ വൈദ്യുതിയിലേക്കുള്ള ഗതിമാറ്റത്തിന് വേഗത കൂടിയിരിക്കുന്നു. ഓരോ ദിവസവും നിരവധി കമ്പനികളാണ് തങ്ങളുടെ ഇലക്ട്രിക്ക് മോഡലുകളെ വിപണിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. പല ഉപഭോക്താക്കളും ഇവികള്‍  സ്വന്തമാക്കിത്തുടങ്ങിയിരിക്കുന്നു.

ഇതോടെ രാജ്യത്തെ തൊഴിലവസരങ്ങളും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് ചില കണക്കുകൾ സൂചിപ്പിക്കുന്നതായിട്ടാണ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇ-മൊബിലിറ്റി രംഗത്ത് ഒരു വര്‍ഷത്തിനിടെ നിയമനങ്ങളില്‍ 30-40 ശതമാനത്തോളം വര്‍ധവാണുണ്ടായിട്ടുള്ളതെന്നും സി.ഐ.ഇ.എല്‍ എച്ച്ആര്‍ സര്‍വീസസ് സിഇഒ ആദിത്യ മിശ്രയെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ച പിഎല്‍ഐ സ്‌കീമിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിക്ഷേപങ്ങളും കമ്പനികളും ഈ രംഗത്തേക്ക് വരുമെന്നതിനാലാണ് ഇലക്ട്രിക് വാഹന രംഗത്ത് തൊഴിലവസരങ്ങള്‍ ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തോളം നിയമനങ്ങള്‍ ഈ രംഗത്തുണ്ടാകുമെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ ഇലക്ട്രിക് വാഹന വിപണിയില്‍ സജീവമായി രംഗത്തുള്ള ഓല ഇലക്ട്രിക്, മഹീന്ദ്ര ഇലക്ട്രിക്, ടാറ്റ മോട്ടോഴ്സ്, ഹീറോ അടക്കമുള്ള വാഹന നിര്‍മാതാക്കളുടെ തങ്ങളുടെ ഇവി ശ്രേണിയില്‍ കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കുമെന്നതിനാല്‍ റിസേര്‍ച്ച് ആന്റ് ഡവലപ്മെന്റ്, സപ്ലൈ ചെയിന്‍, എച്ച്ആര്‍, ഫിനാന്‍സ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തിയേക്കും എന്നതും പ്രതീക്ഷ ഉയര്‍ത്തുന്നു.

ഇലക്ട്രിക് വാഹന രംഗത്ത് മാത്രമല്ല ഇതിനോടനുബന്ധിച്ചുള്ള ബാറ്ററി ചാര്‍ജിംഗ് മേഖലകളിലടക്കം മനുഷ്യാധ്വാനത്തിന്‍റെ ആവശ്യകത ഉയര്‍ന്നിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഇവി വിഭാഗത്തിലെ നിയമനങ്ങള്‍ ഇതേ പോലെ തുടരുമെന്നും അദ്ദേഹം പറയുന്നു. അതേസമയം ഒലയടക്കമുള്ള പുതിയ സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ തന്നെ ഒഴിവാക്കിയാണ് വാഹനങ്ങള്‍ ഡെലിവറി ചെയ്യുന്നത്. ഇത് ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളിലുണ്ടാവുന്ന തൊഴില്‍ സാധ്യതകള്‍ കുറയ്ക്കാന്‍ കാരണമായേക്കും. കൂടാതെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മെയിന്റനന്‍സ് കുറവായതിനാല്‍ സര്‍വീസിംഗ് പോലുള്ള രംഗങ്ങളിലും തൊഴില്‍ സാധ്യത കുറയുമെന്നത് മറ്റൊരു വശമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധി മോദിയോട് നേരിട്ടേറ്റുമുട്ടുകയാണ്‌ ; ഉമർ അബ്ദുല്ല

0
ഡൽഹി: രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല....

നിസാമുദ്ദീനെ കാണാതായിട്ട് ഏഴുവർഷം ; ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചു

0
പൂച്ചാക്കൽ: ഏഴുവർഷം മുൻപ്‌ കാണാതായ 15 കാരനെ സംബന്ധിച്ചുള്ള പുനരന്വേഷണം ക്രൈംബ്രാഞ്ച്...

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി ; ഇന്ത്യാസഖ്യത്തിന് പിന്തുണ

0
മുംബൈ: മഹാരാഷ്ട്ര ദിന്‍ഡോരി ലോക്‌സഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി. കര്‍ഷകര്‍ക്കും...

പശുഇറച്ചി ഇനി ലാബിൽനിന്ന് വരും ; രാജീവ്ഗാന്ധി സെന്ററിൽ ഗവേഷണം തുടങ്ങുന്നു, ധാരണാപത്രം ഉടൻ...

0
തിരുവനന്തപുരം: ഗോവധത്തിന്റെയും ഗോമാംസത്തിന്റെയും പേരിലുള്ള രാഷ്ട്രീയകലാപങ്ങൾക്ക് വിരാമമിടാം. തീൻമേശയിലേക്കുള്ള ഇറച്ചി ഇനി...