മുംബൈ : ബി.ജെ.പി സഹപ്രവര്‍ത്തകനെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി. പ്രതീക് സാല്വിക്കെതിരെ ബോറിവാലി പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. മുംബൈ ബോറവല്ലി പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകനാണ് പ്രതീക്.
പാര്‍ട്ടി കോര്‍പറേറ്ററെ കാണാന്‍ വേണ്ടിയാണ് ആഗസ്റ്റ് 15ന് ബി.ജെ.പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയ യുവതിയെ ഇയാള്‍ ലൈംഗികാതിക്രമത്തിന് വിധേയമാക്കി’ -പോലീസ് പറഞ്ഞു. യുവതി പരാതി നല്‍കിയതിന് പിന്നാലെ പ്രതീക് ഒളിവില്‍ പോയി. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.