Friday, May 3, 2024 8:23 pm

രുചിപ്പുരയിലൂടെ സിബിജയ്‌ക്ക്‌ സംസ്ഥാന അംഗീകാരം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  “കഴിഞ്ഞ രണ്ടുവർഷമായിട്ട് ഈ രുചിപ്പുര പൂട്ടാറേ ഇല്ല. കോവിഡ് കാലത്ത് ഒരുപാടുപേർക്ക് അന്നമേകാൻ കഴിഞ്ഞു. അതുതന്നെയാണ് വലിയ കാര്യം” . കുടുംബശ്രീ-പി.എം യുവയുടെ സംസ്ഥാനതല അംഗീകാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് രാജാജി റോഡിലെ രുചിപ്പുരയെ നയിക്കുന്ന പി.സിബിജ. പ്രധാനമന്ത്രി യുവയോജന പദ്ധതിയിൽ മികച്ച സംരംഭകയ്ക്കുള്ള ഒന്നാംസ്ഥാനമാണ് (സ്കെയിൽ അപ് വിഭാഗം) സിബിജയെ തേടിയെത്തിയത്. 2014 മുതൽ രുചിപ്പുര റെസ്റ്റോറന്റ് പ്രവർത്തിക്കുന്നുണ്ട്. കോവിഡ്കാലത്ത് മുഴുവൻ കാറ്ററിങ് സർവീസ് ആണ്. ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ്സെന്ററിലേക്കുൾപ്പെടെ ഭക്ഷണം എത്തിച്ചു.

മീൻവിഭവങ്ങൾക്ക് വേണ്ടിമാത്രം പ്രത്യേക ഇടവും ഒരുക്കി. 20 രൂപയ്ക്ക് ഊൺ നൽകുന്ന കുടുംബശ്രീ ജനകീയഹോട്ടലുകളിൽ മുൻപന്തിയിലാണ് രുചിപ്പുര. ഓഗസ്റ്റിൽമാത്രം 24,518 ഊൺ നൽകി. ദിവസം ശരാശരി 817. പലർക്കും ജോലിനഷ്ടമായ കോവിഡ് കാലത്ത് മികച്ചസേവനത്തിലൂടെ സ്ത്രീകൾക്ക് തൊഴിലേകാനും കഴിഞ്ഞു.

കുറ്റിയിൽത്താഴം സ്വദേശിയാണ് സിബിജ. റീന, രാധിക, ആയിഷ, സുഹറ എന്നിവരാണ് ഒപ്പമുള്ളത്. മുപ്പതോളം സ്ത്രീകൾ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ഷാർജ ഫെസ്റ്റിവലിലും സരസ്സ് മേളയിലുമെല്ലാം പങ്കെടുത്തിട്ടുണ്ട്. കുടുംബശ്രീമിഷന്റെ എല്ലാ തട്ടിൽനിന്നുമുള്ള പിന്തുണയാണ് മികച്ചരീതിയിൽ പ്രവർത്തിക്കാൻ സഹായിച്ചതെന്നാണ് ഇവർ പറയുന്നത്. വിവിധമേഖലകളിൽ വേലൈൻ പി.എം.കെ.വി.വൈ. സെന്റർ, ബയോവേസ്റ്റ് മാനേജ്മെന്റ് രംഗത്തുള്ള പി.കെ ബിദുൻ, വി.കെ മുഹമ്മദ് യാസിർ, പി.കെ മുഹമ്മദ് അഷ്റഫ്, അബ്ദുൾബാസിത്, വി.കെ ഇർഷാദ് എന്നിവർ അംഗീകാരം നേടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു : രണ്ട് മരണം ; 12 പേര്‍ക്ക്...

0
തൃശൂര്‍: തൃപ്രയാര്‍ റോഡില്‍ മുത്തുള്ളിയാലില്‍ ജീപ്പ് സ്വകാര്യബസില്‍ ഇടിച്ച് ജീപ്പില്‍ സഞ്ചരിച്ച...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
പൂന്തോട്ട പരിപാലനം:ക്വട്ടേഷന്‍ ക്ഷണിച്ചു സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള പത്തനംതിട്ട സര്‍ക്കാര്‍ അതിഥി...

ഉഷ്ണ തരംഗം : റേഷന്‍ കട സമയത്തില്‍ മാറ്റം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന...

നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം ; കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി

0
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം...