Friday, April 26, 2024 9:41 am

സുധീരന്റെ രാജി പിന്‍വലിക്കണമെന്നാവശ്യപ്പെടും ; അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വി.എം സുധീരന്റെ രാജി പിന്‍വലിക്കണമെന്നാവശ്യപ്പെടുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ‘പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ സുധീരന്റെ രാജി ഏത് സാഹചര്യത്തിലായാലും അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടും. വിവരങ്ങള്‍ അദ്ദേഹത്തെ നേരിട്ടറിയിക്കും. ഏതെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കും. വി.എം സുധീരനെ കൂടി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്നാണ് എക്കാലത്തും കോണ്‍ഗ്രസും കെ.പി.സി.സിയും ആഗ്രഹിക്കുന്നതും ആലോചിക്കുന്നതും’. കെ.സുധാകരന്‍ പ്രതികരിച്ചു.

വി.എം സുധീരനുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്നാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എ.എഫ് കണ്‍വീനര്‍ എം.എം ഹസ്സനും സ്വീകരിച്ച നിലപാട്. കഴിഞ്ഞ ദിവസമാണ് സുധീരന്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് കോണ്‍ഗ്രസിന് പുതിയ പ്രതിസന്ധിയായി വി.എം സുധീരന്റെ രാജി.

ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, സുധീരനെ നേരില്‍ക്കണ്ട് തര്‍ക്ക പരിഹാര ശ്രമം നടത്തും. ഇന്നും നാളെയും തിരുവനന്തപുരത്തുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും സുധീരനുമായി ആശയവിനിമയം നടത്തിയേക്കും. സംഘടനയെ ശാക്തീകരിക്കാനുള്ള നീക്കവുമായി നേതൃത്വം മുന്നോട്ട് പോകുമ്പോള്‍ സുധീരന്‍ രാജിവച്ചത് ശരിയല്ലെന്ന നിലപാടും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടുക്കിയിൽ ഇരട്ട വോട്ട് പിടികൂടി

0
ഇടുക്കി : ഇടുക്കിയിൽ ഇരട്ട വോട്ട് പിടികൂടി. ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ്...

പാലക്കാട്ട് വോട്ട് ചെയ്യാൻ എത്തിയ വ്യക്തി കുഴഞ്ഞുവീണു മരിച്ചു

0
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞു വീണു...

മല്ലപ്പള്ളി താലൂക്ക് പരിധിയിൽ നാല് പിങ്ക് പോളിംഗ് സ്റ്റേഷനുകൾ

0
മല്ലപ്പള്ളി : താലൂക്ക് പരിധിയിൽ വനിതാ പ്രാതിനിത്യം ഉറപ്പിക്കുവാനായി നാല് പിങ്ക്...

പ്രേമചന്ദ്രൻ വ്യക്തിഹത്യ നടത്തി, കലാകാരനാണെന്ന് പോലും ഓർത്തില്ല – മുകേഷ്

0
കൊല്ലം : കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമ ചന്ദ്രനെതിരെ എൽഡിഎഫ്...