ഗുണ്ടാ നേതാവ് ജിതേന്ദര്‍ ഗോഗിയും രണ്ട് അക്രമികളും കൊല്ലപ്പെട്ട സംഭവം ; അഭിഭാഷക വേഷത്തിലെത്തിയ രണ്ട് അക്രമികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹി കോടതി മുറിക്കുള്ളില്‍ നടന്ന ഏറ്റുമുട്ടലില്‍ ജയിലിലായ ഗുണ്ടാ നേതാവ് ജിതേന്ദര്‍ ഗോഗിയും രണ്ട് അക്രമികളും കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഉമങ്ങും വിനയുമാണ് അറസ്റ്റിലായവര്‍. രണ്ട് പ്രതികളും വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഹൈദര്‍പുര്‍ സ്വദേശികളാണ്. പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. വെടിവെപ്പ് നടന്ന വടക്കന്‍ ഡല്‍ഹിയിലെ രോഹിണി കോടതിയുടെ ഗേറ്റ് നമ്പര്‍ 4 ല്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

ആക്രമണം നടന്ന ദിവസം ഉമാങ് രണ്ട് അക്രമികള്‍ക്കൊപ്പം രോഹിണി സെക്ടര്‍ 9 ലെ ഒരു മാളില്‍ എത്തി. അവിടെ എല്ലാവരും അഭിഭാഷകരുടെ വേഷം ധരിച്ചു. കോടതിയില്‍ എത്തിയപ്പോള്‍ പദ്ധതി പ്രകാരം ഉമാങ്ങിന് കാറില്‍ കാത്തിരിന്നു. വെടിവെച്ചവര്‍ ജോലി പൂര്‍ത്തിയാക്കി ഉമാങ് കാത്തിരിക്കുന്ന കാറില്‍ രക്ഷപ്പെടാമെന്ന് പ്രതീക്ഷിച്ചെങ്കിലും പോലീസ് ഇടപെടലില്‍ കൊല്ലപ്പെടുകയായിരുന്നു.

ഉമാങ് സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരായ അഭിഭാഷകരുടെ വേഷം ധരിച്ച ഗുണ്ടാസംഘം ജിതേന്ദര്‍ ഗോഗിയെ മൂന്ന് തവണ വെടിവെച്ചു. ഗുണ്ടാസംഘത്തെ അകമ്പടി സേവിക്കുന്ന സ്പെഷ്യല്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ തിരികെ വെടിവച്ചു, രണ്ട് അക്രമികളെയും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ വധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...