Sunday, May 5, 2024 10:13 am

സുരക്ഷ നമ്പർ പ്ലേറ്റ് മാറ്റുന്നവർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കാ​ക്ക​നാ​ട് : ന​മ്പ​ർ പ്ലേ​റ്റ് അ​ഴി​ച്ചു​മാ​റ്റി ന്യൂ​ജ​ൻ ബൈ​ക്കു​ക​ളി​ൽ ചീ​റി​പ്പാ​യു​ന്ന ഫ്രീ​ക്ക​ൻ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. അ​തി​സു​ര​ക്ഷ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കി​യ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ഇ​വ മാ​റ്റി സാ​ധാ​ര​ണ ന​മ്പ​ർ പ്ലേ​റ്റ് പി​ടി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണ് തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​ത്. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പേ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്.

വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​തും നി​യ​മ​വി​രു​ദ്ധ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തും ത​ട​യു​ന്ന​തിന്റെ  ഭാ​ഗ​മാ​യാ​ണ് അ​തി​സു​ര​ക്ഷ ന​മ്പ​ർ പ്ലേ​റ്റ് എ​ന്ന ആ​ശ​യം കൊ​ണ്ടു​വ​ന്ന​ത്. 2019 എ​പ്രി​ലി​നു​ശേ​ഷം നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ൽ ഇ​വ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. വാ​ങ്ങു​മ്പോ​ൾ​ ത​ന്നെ വാ​ഹ​ന ഡീ​ല​ർ​മാ​ർ അ​തി​സു​ര​ക്ഷ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ചു​ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. സ്ക്രൂ ​ചെ​യ്യു​ന്ന​തി​ന് പ​ക​രം റി​വ​റ്റ് ചെ​യ്ത് ഉ​റ​പ്പി​ക്കു​ന്ന​തി​നാ​ൽ അ​ഴി​ച്ചു​മാ​റ്റാ​ൻ ക​ഴി​യി​ല്ല.

വാ​ഹ​ന ഉ​ട​മ​യാ​ണ് നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​തെ​ങ്കി​ൽ 3000 രൂ​പ മു​ത​ൽ 5000 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കും. ഇ​ത്ത​ര​ത്തി​ൽ ശ​ക്ത​മാ​യ നി​യ​മ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും റി​വ​റ്റ് പൊ​ട്ടി​ച്ച് ക​ണ്ണി​ൽ​പെ​ടാ​ത്ത ത​ര​ത്തി​ലു​ള്ള​തോ സാ​ധാ​ര​ണ ന​മ്പ​ർ പ്ലേ​റ്റു​ക​ളോ ഘ​ടി​പ്പി​ക്കു​ന്ന​വ​രെ​യാ​ണ്​ പി​ടി​കൂ​ടു​ന്ന​ത്. മി​ക്ക​വാ​റും സൂ​പ്പ​ർ ബൈ​ക്കു​ക​ളി​ലും ഇ​തു​പോ​ലു​ള്ള ന​മ്പ​ർ പ്ലേ​റ്റു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെൻറ് ആ​ർ​ടിഒ ജി ​അ​ന​ന്ത​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തണ്ണിത്തോട്, തേക്കുതോട് മേഖലകളിൽ കൊതുകുശല്യം രൂക്ഷം

0
കോന്നി : തണ്ണിത്തോട്, തേക്കുതോട്, പറക്കുളം മേഖലകളിൽ കൊതുകുശല്യം രൂക്ഷമായിട്ടുണ്ട്. റബ്ബർ...

KSRTC ഡ്രൈവർ യദുവിനെതിരായ പരാതിയിൽ ഗതാഗതമന്ത്രി പിന്തുണയറിയിച്ചു – നടി റോഷ്‌ന

0
തിരുവനന്തപുരം : KSRTC ഡ്രൈവർ യദുവിനെതിരായ പരാതിയിൽ ഗതാഗതമന്ത്രി കെ ബി...

തീരദേശമേഖലകളിൽ കടലാക്രമണം അതിരൂക്ഷം ; പൂന്തുറയിൽ വീടിന്റെ തറ തകർന്നു

0
തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം പൂന്തുറയിൽ വീടുകളിലേക്ക്...

ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചതായി സ്ഥിരീകരിച്ചെന്ന് പോലീസ് റിപ്പോർട്ട്

0
തിരുവനന്തപുരം : മേയറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിനെതിരെ പോലീസ്...