Thursday, May 2, 2024 12:58 pm

ചർച്ച പരാജയം – മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്റര്‍ റിലീസില്ല. ഫിലിം ചേമ്പര്‍ പ്രതിനിധികളും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു. ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ തിയേറ്ററുടമകള്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഒടിടി റിലീസിലേക്ക് പോകുന്നത്.

തിയേറ്റര്‍ റിലീസിന് ആവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്യാമെന്ന് തിയേറ്ററുടമകള്‍ വ്യക്തമാക്കി. പണം ഡിപ്പോസിറ്റായി നല്‍കാന്‍ തയ്യാറാണെന്ന് തിയേറ്ററുടമകള്‍ സമ്മതിച്ചു. എന്നാല്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്ന് ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം. അത്രയും തുക നല്‍കാനാവില്ലെന്ന് തിയേറ്ററുടമകള്‍ പറഞ്ഞു. തുടര്‍ന്ന് ഫിലിം ചേമ്പറുമായി നടത്തിയ ചര്‍ച്ചയും പരാജയമായി.

ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരിക്കും ചിത്രം റിലീസിനെത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനെ തന്നെയുണ്ടാകും. 100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്നും മരയ്ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുട്ടികൾക്കായി ഔഷധ ഉദ്യാനം ഒരുക്കി ഭാരതീയ ചികിത്സാവകുപ്പും ജില്ലാ പഞ്ചായത്തും ആലപ്പുഴ നഗരസഭയും

0
ആലപ്പുഴ : ദേശീയ ആയുർവേദ വാരാഘോഷത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാവകുപ്പും ജില്ലാ...

പ്ലസ് വണ്‍ പ്രവേശനം : മലപ്പുറം ജില്ലയിൽ സീറ്റുകള്‍ കൂട്ടും

0
മലപ്പുറം: കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ അധ്യയനവര്‍ഷവും മലപ്പുറം ജില്ലയില്‍ പ്ലസ്...

മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ പോലീസ് വീണ്ടും കേസെടുത്തു

0
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ പൊലീസ് വീണ്ടും...

വൈദ്യുതിമുടക്കം ; പാറ്റൂർ കുടിവെള്ളപദ്ധതി പ്രദേശത്ത് ജലക്ഷാമം രൂക്ഷമാക്കുന്നു

0
ചാരുംമൂട് : അടിക്കടി ഉണ്ടാകുന്ന വൈദ്യുതിമുടക്കം പാറ്റൂർ കുടിവെള്ളപദ്ധതി പ്രദേശത്ത് ജലക്ഷാമം...