Wednesday, May 15, 2024 9:18 am

ട്രെയിൻ തട്ടിയ ബധിരനും മൂകനുമായ വയോധികന്റെ മൃതദേഹവുമായി വണ്ടി ഓടിയത്‌ 10 കിലോമീറ്റർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ട്രെയിൻ തട്ടിയ ബധിരനും മൂകനുമായ വയോധികന്റെ മൃതദേഹവുമായി വണ്ടി 10 കിലോമീറ്റർ ഓടി. കാസർഗോട് തൃക്കരിപ്പൂർ സ്വദേശി കുമാരനാണ്(74) റെയിൽ പാളം മുറിച്ചു കടന്നപ്പോൾ അപകടത്തിൽപ്പെട്ടത്. കുമാരന്റെ മൃതദേഹവുമായി ജബൽപുർ – കോയമ്പത്തൂർ ട്രെയിൻ ദിനൂർ റെയിൽവേ ഗേറ്റിനപ്പുറത്ത് നിന്ന് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വരെ ഓടി. എൻജിനു മുന്നിലുള്ള കപ്ലിങ്ങിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കുടുങ്ങി കിടക്കുന്നതു കണ്ട് ഗേറ്റ്മാൻ വിവരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

അതേസമയം ഒരാളെ ട്രെയിൻ തട്ടിയതായി ലോക്കോ പൈലറ്റ് സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചിരുന്നു. പയ്യന്നൂർ സ്റ്റേഷനിൽ നിന്ന് വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും എത്തി എൻജിനു മുന്നിൽ കുടുങ്ങി കിടന്ന മൃതദേഹം മാറ്റി. മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ചു. ട്രെയിൻ രണ്ട് മണിക്കൂറോളം പിടിച്ചിട്ടു

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു ; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

0
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു. കാസർകോട്...

‘ഒരു കൃത്രിമവും അനുവദിക്കില്ല’ ; ബൂത്ത് ഏജന്റുമാർക്ക് ഇ.വി.എം പരിശീലനവുമായി ഡൽഹി കോൺഗ്രസ്‌

0
ന്യൂഡൽഹി: ബൂത്ത് ലെവൽ ഏജന്റുമാരെ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ(ഇ.വി.എം) പ്രവർത്തനം പഠിപ്പിക്കാനൊരുങ്ങി...

വടകരയിലെ വർഗീയ പ്രചാരണം ; പോലീസ് കേസെടുത്തിട്ട് 20 ദിവസം, അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു

0
വടകര: തിരഞ്ഞെടുപ്പിന്റെ തലേദിവസം പുറത്തുവന്ന വർഗീയ വാട്‌സാപ്പ് സന്ദേശം സംബന്ധിച്ച് വ്യക്തതവരുത്തുന്നതിൽ...

‘എല്ലാപാർട്ടികളും നൽകുന്ന പരാതികൾ ഒരേ പോലെ പരിഗണിക്കുന്നില്ല’ ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രിയങ്കാഗാന്ധി

0
അമേഠി: എല്ലാപാർട്ടികളും നൽകുന്ന പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരേ പോലെ പരിഗണിക്കുന്നില്ലെന്ന്...