Tuesday, May 7, 2024 12:35 pm

സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്​​ചേ​ഞ്ചു​ക​ള്‍ സ്​​ഥാ​പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ളു​ടെ സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം ന​ട​പ​ടി തു​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്​ : സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്​​ചേ​ഞ്ചു​ക​ള്‍ സ്​​ഥാ​പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ളു​ടെ സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​നാ​യി കേ​സ​ന്വേ​ഷി​ക്കു​ന്ന സി -​ബ്രാ​ഞ്ച്​ അ​സി. ക​മ്മീഷ​ണ​ര്‍ ടി.​പി. ​ശ്രീ​ജി​ത്ത്​ ഇ​വ​രു​​ടെ സ്വ​ത്തു​വി​വ​ര​ങ്ങ​ള്‍ തി​ര​ക്കി ര​ജി​സ്​​ട്രേ​ഷ​ന്‍ ഐ.​ജി​ക്ക്​ അ​പേ​ക്ഷ ന​ല്‍​കി. കേ​സി​ല്‍ ഇ​തു​വ​രെ​യും പി​ടി​കൂ​ടാ​ന്‍ ക​ഴി​യാ​ത്ത കോ​ഴി​ക്കോ​ട്​ ചാ​ല​പ്പു​റം സ്വ​​ദേ​ശി പു​ത്ത​ന്‍​പീ​ടി​യേ​ക്ക​ല്‍ ഷ​ബീ​ര്‍, പൊ​റ്റ​മ്മ​ല്‍ ഹ​രി​കൃ​ഷ്ണ​യി​ല്‍ എം.​ജി. കൃ​ഷ്ണ​പ്ര​സാ​ദ്, ബേ​പ്പൂ​ര്‍ പാ​ണ്ടി​ക​ശാ​ല​ക്ക​ണ്ടി ദാ​റു​സ്സ​ലാം വീ​ട്ടി​ല്‍ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍, മ​ല​പ്പു​റം വാ​ര​ങ്ങോ​ട്​ സ്വ​ദേ​ശി കു​ട്ട​ശ്ശേ​രി നി​യാ​സ്​ എ​ന്നി​വ​രു​ടെ സ്വ​ത്തു​ക്ക​ളാ​ണ്​ ക​ണ്ടു​കെ​ട്ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച്​ സ്ഥാ​പി​ച്ച സം​ഘം സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ന്​ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി​യ​താ​യാ​ണ്​ ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ഭാ​ഗം​ത​ന്നെ ക​​ണ്ടെ​ത്തി​യ​ത്. ര​ജി​സ്​​ട്രേ​ഷ​ന്‍ ഇ​ന​ത്തി​ല്‍ മാ​ത്രം ര​ണ്ട​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ള്ള​ത്. കേ​സി​ല്‍ ആ​റു​മാ​സ​ത്തോ​ള​മാ​യി ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​വ​രാ​ണ്​ ഷ​ബീ​റും അ​ബ്​​ദു​ല്‍ ഗ​ഫൂ​റും കൃ​ഷ്ണ​പ്ര​സാ​ദും. ഇ​തി​നി​ടെ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ കേ​സ്​ റ​ദ്ദാ​ക്ക​ണ​​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ്​ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​നു​ള്ള ന​ട​പ​ടി പോ​ലീ​സി‍ന്റെ  ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്.

നി​യാ​സി​നെ അ​ടു​ത്തി​ടെ​യാ​ണ്​ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്ത​ത്. ഇ​യാ​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ സ​ര്‍​ക്കു​ല​റും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നി​നാ​ണ്​ ന​ഗ​ര​ത്തി​ലെ ഏ​ഴി​ട​ത്ത്​ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്​​ചേ​ഞ്ചു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ സിം​ബോ​ക്സ്​ ഉ​ള്‍​പ്പെ​ടെയുള്ള  ഉ​പ​ക​ര​ണ​ങ്ങ​ളും നൂ​റു​ക​ണ​ക്കി​ന്​ സിം ​കാ​ര്‍​ഡു​ക​ളു​മാ​ണ്​ ക​​ണ്ടെ​ത്തി​യ​ത്. ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​ര​ന്‍ ​​കൊ​ള​ത്ത​റ സ്വ​ദേ​ശി ജു​റൈ​സ്, മ​ല​പ്പു​റം കാ​ടാ​മ്പുഴ സ്വ​ദേ​ശി ഇ​ബ്രാ​ഹീം പു​ല്ലാ​ട്ട്​ എ​ന്നി​വ​രാ​ണ്​ ഇ​തി​ന​കം അ​റ​സ്റ്റി​ലാ​യ​ത്. ഐ.​ടി ആ​ക്ടി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ചു​മ​ത്തി​യാ​ണ്​ പോ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. ദേ​ശ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യാ​ണ്​ സ​മാ​ന്ത​ര എ​ക്സ്​​ചേ​ഞ്ചു​ക​ള്‍ സ്ഥാ​പി​ച്ച​ത്​ എ​ന്നാ​ണ്​ പോ​ലീ​സ്​ പ​റ​യു​ന്ന​ത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുമ്പഴ കെഎസ്ഇബിയുടെ നേതൃത്വത്തിൽ ഊർജ്ജ കിരൺ സമ്മർ ക്യാമ്പയിന്‍ സംഘടിപ്പിക്കും

0
മൈലപ്ര : മൈലപ്ര പഞ്ചായത്തിന്‍റെയും കുമ്പഴ കെഎസ്ഇബിയുടെയും നേതൃത്വത്തിൽ ഊർജ്ജ കിരൺ...

ഒടുവിൽ ഹൈക്കമാൻഡിന്റെ അനുമതി ; കെ.സുധാകരൻ നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും

0
തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെയെത്തുന്നു. നാളെ സുധാകരൻ ചുമതലയേൽക്കും. ചുമതല...

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല – ഡല്‍ഹി ഹൈക്കോടതി

0
ന്യൂഡല്‍ഹി: ഒസാമ ബിന്‍ ലാദന്റെ ചിത്രമോ ഐഎസ്‌ഐഎസിന്റെ കൊടിയോ കൈവശം വെക്കുകയോ...

ട്രെ​യി​ന് നേ​രെ ക​ല്ലേ​റിയുന്നത് പതിവാകുന്നു ; ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ആ​ർ.​പി.​എ​ഫ്

0
തി​രൂ​ർ: ട്രെ​യി​ന് നേ​രെ​യു​ള്ള ക​ല്ലേ​റ് പ​തി​വാ​യ​തോ​ടെ മു​ന്ന​റി​യി​പ്പു​മാ​യി റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ‌്....