കാറുകളില്‍ കൂടുതല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗതമന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്ത് കാറുകളില്‍ കൂടുതല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. എട്ട് യാത്രക്കാര്‍ വരെ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അംഗീകാരം നല്‍കി. കൂട്ടിയിടിയുടെ ആഘാതം കുറയ്ക്കാനാണ് എട്ടു യാത്രക്കാര്‍ക്കുവരെ സഞ്ചരിക്കാവുന്ന വാഹനങ്ങളില്‍ നാല് അധിക എയര്‍ബാഗുകള്‍കൂടി നിര്‍ബന്ധമാക്കിയതെന്ന് ഗതാഗതമന്ത്രി നിതിന്‍ ട്വീറ്റ് ചെയ്തു.

ഡ്രൈവര്‍മാര്‍ക്ക് എയര്‍ബാഗ് 2019 ജൂലായ് ഒന്നുമുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. മുന്‍നിരയിലെ സഹയാത്രികന് എയര്‍ബാഗ് ഇക്കൊല്ലം ജനുവരി ഒന്നുമുതലും നിര്‍ബന്ധമാക്കിയിരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കാറുകളില്‍ സഞ്ചരിക്കുന്നവരുടെ സുരക്ഷ സംബന്ധിച്ച നിര്‍ണായക നീക്കമാണിതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...