Saturday, May 4, 2024 6:45 pm

മഹാരാഷ്‌ട്രയില്‍ ഏഴ് കോടിയുടെ കള്ളനോട്ടുമായി ഏഴംഗ സംഘം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്‌ട്രയില്‍ ഏഴ് കോടിയുടെ കള്ളനോട്ടുമായി ഏഴംഗ സംഘം അറസ്റ്റില്‍. അന്തര്‍ സംസ്ഥാന തലത്തില്‍ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായതെന്ന് മുംബൈ പോലീസ് അറിയിച്ചു. കേസില്‍ കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് സംഘം നടത്തിയ പ്രട്രോളിങ്ങിനിടെയാണ് ഏഴംഗ സംഘം പിടിയിലാകുന്നത്. ദഹിസര്‍ ചെക്ക്‌പോസ്റ്റില്‍ നിന്നുമാണ് സംഘത്തെ പിടികൂടുന്നത്. കാറില്‍ കടത്താന്‍ ശ്രമിച്ച ഏഴ് കോടി രൂപയുടെ കള്ളനോട്ടും പോലീസ് പിടിച്ചെടുത്തു.

കള്ളനോട്ടിന് പുറമെ ലാപ്‌ടോപ്പും ഇവരുടെ മൊബൈല്‍ ഫോണും 28, 000 രൂപയുടെ യഥാര്‍ത്ഥ നോട്ടുകളും തിരിച്ചറിയല്‍ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്ധേരിയിലെ ഒരു ഹോട്ടലില്‍ റെയ്ഡ് നടത്തി. ഇവിടെ നിന്നും മൂന്ന് പേരെ കൂടി പിടികൂടുകയായിരുന്നു. കാറില്‍ നിന്നും 2000 രൂപയുടെ 250 ബണ്ടില്‍ കള്ളനോട്ടും ഹോട്ടലില്‍ നിന്നും രണ്ടായിരത്തിന്റെ 100 കെട്ട് നോട്ടുമാണ് കണ്ടെടുത്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലയാളികൾക്ക് ബെൽജിയത്തിൽ തൊഴിലവസരം ; നിയമനവും വിസയും ടിക്കറ്റും സൗജന്യം

0
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക്‌ നഴ്സുമാരുടെ...

ഉഷ്ണതരംഗസാധ്യത ; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ

0
തിരുവനന്തപുരം : ഉഷ്ണതരംഗസാധ്യതയെത്തുടർന്ന് ഏർപ്പെടുത്തിയ തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം....

റാന്നി ബാറിലെ സംഘർഷം ; രണ്ടുപേർ പിടിയിൽ

0
റാന്നി: ബാറിൽ വെച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുപറിക്കുകയും മൂക്കുപൊത്തിപിടിച്ച് ശ്വാസമെടുക്കാൻ...

ലൈംഗികാരോപണം മമത ബാനര്‍ജിയുടെ വില കുറഞ്ഞ രാഷ്ട്രീയനീക്കം: ബംഗാൾ ഗവർണർ

0
ബംഗാൾ :തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നാടകമെന്ന് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ....