മഹാരാഷ്‌ട്രയില്‍ ഏഴ് കോടിയുടെ കള്ളനോട്ടുമായി ഏഴംഗ സംഘം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്‌ട്രയില്‍ ഏഴ് കോടിയുടെ കള്ളനോട്ടുമായി ഏഴംഗ സംഘം അറസ്റ്റില്‍. അന്തര്‍ സംസ്ഥാന തലത്തില്‍ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായതെന്ന് മുംബൈ പോലീസ് അറിയിച്ചു. കേസില്‍ കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് സംഘം നടത്തിയ പ്രട്രോളിങ്ങിനിടെയാണ് ഏഴംഗ സംഘം പിടിയിലാകുന്നത്. ദഹിസര്‍ ചെക്ക്‌പോസ്റ്റില്‍ നിന്നുമാണ് സംഘത്തെ പിടികൂടുന്നത്. കാറില്‍ കടത്താന്‍ ശ്രമിച്ച ഏഴ് കോടി രൂപയുടെ കള്ളനോട്ടും പോലീസ് പിടിച്ചെടുത്തു.

കള്ളനോട്ടിന് പുറമെ ലാപ്‌ടോപ്പും ഇവരുടെ മൊബൈല്‍ ഫോണും 28, 000 രൂപയുടെ യഥാര്‍ത്ഥ നോട്ടുകളും തിരിച്ചറിയല്‍ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്ധേരിയിലെ ഒരു ഹോട്ടലില്‍ റെയ്ഡ് നടത്തി. ഇവിടെ നിന്നും മൂന്ന് പേരെ കൂടി പിടികൂടുകയായിരുന്നു. കാറില്‍ നിന്നും 2000 രൂപയുടെ 250 ബണ്ടില്‍ കള്ളനോട്ടും ഹോട്ടലില്‍ നിന്നും രണ്ടായിരത്തിന്റെ 100 കെട്ട് നോട്ടുമാണ് കണ്ടെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...