Friday, May 3, 2024 2:19 am

ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ആലപ്പാട്ട് അരയന്മാര്‍ നടത്തിവരുന്ന പ്രസിദ്ധമായ പരിശംവെയ്പ് മാർച്ച് 1ന്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ആലപ്പാട്ട് അരയന്മാര്‍ ആണ്ടുതോറും നടത്തിവരുന്ന പ്രസിദ്ധമായ പരിശംവെയ്പ് ചടങ്ങ് മാര്‍ച്ച് 1ന് നടക്കും. ആലപ്പാട്ട് അരയ പ്രമാണിമാര്‍ ശിവരാത്രി ദിവസമാണ് ചടങ്ങ് നടത്തുന്നത്. 1817-ാം വര്‍ഷത്തെ പരിശം വയ്പ്പാണ് ഇത്തവണത്തേത്. അഴീക്കല്‍ പൂക്കോട് കരയോഗത്തിനും വ്യാസവിലാസം കരയോഗത്തിനുമാണ് ഇക്കുറി പരിശം വയ്ക്കാന്‍ അവകാശം. രാവിലെ ആറിന് അഴീക്കല്‍ പൂക്കോട്ട് ദേവീക്ഷേത്രത്തില്‍ നിന്ന് പരിശംവെയ്പ്പ് ഘോഷയാത്ര ആരംഭിക്കും. വലിയഴീക്കല്‍ പാലം ജംഗ്ഷന്‍, കണ്ണാടിശ്ശേരില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അഴീക്കല്‍ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം, ശ്രായിക്കാട് ശ്രീപശ്ചിമേശ്വരം ക്ഷേത്രം, അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം, മാതാ അമൃതാനന്ദമയീ മഠം, പറയകടവ് പൊന്നാഭഗവതിക്ഷേത്രം തുടങ്ങി തുറകളിലെ വിവിധ കരയോഗ ക്ഷേത്രങ്ങളിലെ ദര്‍ശനത്തിനുശേഷം ഓച്ചിറ പരബ്രഹ്മ ക്ഷേത്രമുള്‍പ്പടെ 29 ക്ഷേത്രങ്ങളിലെ സ്വീകരണത്തിനു ശേഷം ഘോഷയാത്ര വൈകിട്ട് ആറിന് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്ര കിഴക്കേനടയില്‍ എത്തി ച്ചേരും. തുടര്‍ന്ന് ദേവസ്വം അധികാരികളും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും.

വൈകിട്ട് ഏഴിന്‌ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം ഫിഷറീസ് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. അഴീക്കൽ പൂക്കോട് കരയോഗം പ്രസിഡന്റ് ജെ.വിശ്വംഭരൻ അദ്ധ്യക്ഷത വഹിക്കും. സി.ആർ മഹേഷ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്, ധീവരസഭ കൊല്ലം ജില്ലാകമ്മിറ്റി സെക്രട്ടറി ബി.പ്രിയകുമാര്‍, ദേവസ്വം ബോ‌‌ര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വി.ജി ജയപ്രകാശ് ചെങ്ങന്നൂ‌ര്‍, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എസ്.വി പ്രസാദ് എന്നിവര്‍ പ്രസംഗിക്കും. വ്യാസവിലാസം കരയോഗം പ്രസിഡന്റ് കെ.ബാബുരാജ് സ്വാഗതവും പൂക്കോട് കരയോഗം സെക്രട്ടറി പി.ജയരാജ് കൃതജ്ഞതയും പറയും. രാത്രി 9.30ന് ഭക്തിഗാന സുധ. പുലര്‍ച്ചെ 1മുതല്‍ പരിശംവെയ്പ് ചടങ്ങുകള്‍ ആരംഭിക്കും.

പരമശിവനും പാര്‍വ്വതി ദേവിയും രണ്ട് ആനപ്പുറത്ത് ഏറീ എഴുന്നളളി ആറ് പ്രദക്ഷണത്തിനുശേഷം ഏഴാമത്തെ പ്രദക്ഷിണത്തിന് കിഴക്കേ ആനക്കൊട്ടിലില്‍ എത്തും. തെക്കേ കളത്തടിയിൽ പരശവുമായി ഇരിക്കുന്ന അരയന്മാര്‍ക്ക് ദര്‍ശനം കൊടുക്കുകയും നിറപറ സ്വീകരിക്കുകയും ചെയ്യും. തുട‌ര്‍ന്ന് ദേവസ്വം അധികാരികള്‍ അലപ്പാട്ട് അരയനെ ആചാരപ്രകാരം സ്വീകരിച്ചാനയിക്കും. അരയൻ ദേവീദേവന്മാരുടെ മുന്‍പില്‍ മെത്തപ്പായില്‍ വിരിച്ച ഇലമേല്‍ വെളളിക്കുടത്തില്‍ പരിശംവെയ്ക്കും. പൂക്കോട് കരയോഗം പ്രസിഡന്റ് ജെ.വിശ്വംഭരന്‍, ശ്രായിക്കാട് അരയജന കരയോഗം പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വ്യാസവിലാസം കരയോഗം സെക്രട്ടറി സുനില്‍ ചന്ദ്രന്‍, എസ്.എസ്.വി കരയോഗം സെക്രട്ടറി അനില്‍ കുമാര്‍, ഗ്രാമസേവാസംഘം പ്രസിഡന്റ് സുധേഷ് അമ്പാടി, എസ്.എസ്.വി കരയോഗം പ്രസിഡന്റ് വിഭു, അരയവംശ പരിപാലനയോഗം പ്രസിഡന്റ് ലാലു, ചെങ്ങന്നൂര്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്.വി പ്രസാദ്, സെക്രട്ടറി വിനോദ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ ഷൈജു എന്നിവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിപി കൂടുന്നുണ്ടോ? കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

0
ഉയർന്ന രക്തസമ്മർദ്ദം ധമനികളെ ബാധിക്കുകയും ഒരു വ്യക്തിക്ക് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും...

കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടി കടയുടമ

0
കോഴിക്കോട്: കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഒരു കടയുടമ....

യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും സംഘവും അറസ്റ്റില്‍

0
കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍...

നികുതി പിരിവ് പൊടിപൊടിക്കുന്നു, ഒറ്റ മാസത്തെ ജിഎസ്ടി വരവ് 2.1 ലക്ഷം കോടി

0
രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം റെക്കോർഡിൽ. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ...