Saturday, May 4, 2024 6:42 pm

നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ് ; ചോദ്യംചെയ്യലിനായി അഞ്ജലി റീമാദേവ് ഹാജരായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ ചോദ്യംചെയ്യലിനായി അഞ്ജലി റീമാദേവ് ഹാജരായി. ബുധനാഴ്ച കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലാണ് അഞ്ജലി ഹാജരായത്. കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ അഞ്ജലിയോട് ആവശ്യപ്പെട്ടിട്ടും ഇവര്‍ എത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അഞ്ജലിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ അന്വേഷണസംഘം ആലോചിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഞ്ജലി വീണ്ടും ചോദ്യംചെയ്യലിനായി ഹാജരായത്.

നമ്പര്‍ 18 പോക്‌സോ കേസില്‍ തന്നെ കുടുക്കിയതിന് പിന്നില്‍ ഒരു എം.എല്‍.എ.യുടെ ഭാര്യ ഉള്‍പ്പെടെയുള്ള ആറംഗസംഘമാണെന്ന് അഞ്ജലി റീമാദേവ് ആരോപിച്ചു. എം.എല്‍.എ.യുടെ ഭാര്യ ഉള്‍പ്പെട്ട സ്ഥാപനതഎതിലെ കളളപ്പണ ഇടപാടുകള്‍ ചോദ്യം ചെയ്തതിന്റെ വിരോധമാണ് തന്നെ കേസില്‍ കുടുക്കാന്‍ കാരണമെന്നും പരാതിക്കാരിയെ ഉപയോഗിച്ച്‌ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അഞ്ജലി പറഞ്ഞു.

വയനാട് സ്വദേശിനിയായ യുവതിയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി റീമാദേവ് എന്നിവര്‍ക്കെതിരേ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. അഞ്ജലിയാണ് പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍.

ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിയുടെയും പെണ്‍കുട്ടികളെ എത്തിച്ചതിന്റെയും ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പോലീസിന്റെ കൈയിലുണ്ട്. അതിനാല്‍ത്തന്നെ ഇവരെ കൂടുതല്‍ ചോദ്യംചെയ്യണമെന്ന നിലപാടിലാണ് പോലീസ്. കേകസില്‍ അറസ്റ്റിലായ ഒന്നും രണ്ടും പ്രതികളായി റോയ് വയലാറ്റ്, സൈജു തങ്കച്ചന്‍ എന്നിവര്‍ക്ക് പോക്‌സോ കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉഷ്ണതരംഗസാധ്യത ; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ

0
തിരുവനന്തപുരം : ഉഷ്ണതരംഗസാധ്യതയെത്തുടർന്ന് ഏർപ്പെടുത്തിയ തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം....

റാന്നി ബാറിലെ സംഘർഷം ; രണ്ടുപേർ പിടിയിൽ

0
റാന്നി: ബാറിൽ വെച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുപറിക്കുകയും മൂക്കുപൊത്തിപിടിച്ച് ശ്വാസമെടുക്കാൻ...

ലൈംഗികാരോപണം മമത ബാനര്‍ജിയുടെ വില കുറഞ്ഞ രാഷ്ട്രീയനീക്കം: ബംഗാൾ ഗവർണർ

0
ബംഗാൾ :തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നാടകമെന്ന് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ....

ഡോ. എം. എസ്. സുനിൽ പണിതു നൽകുന്ന 306 -മത് സ്നേഹഭവനo

0
കരുവാറ്റ : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതമല്ലാത്ത...