പത്തനംതിട്ട : പാചകവാതക ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് എൻ വൈ സി ജില്ലാ കമ്മിറ്റി പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് ഉദ്ഘാടനം ചെയ്തു. ഇന്ധനവില വർധനവിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മോഡി സർക്കാരും വില നിശ്ചയിക്കാനുള്ള അവകാശം പെട്രോളിയം കമ്പനികളെ ഏൽപ്പിച്ച കോൺഗ്രസ് സർക്കാരും ഒരേപോലെ ജനവിരുദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു.
എൻ വൈ സി ജില്ലാ പ്രസിഡൻറ് റിജിൻ കരമുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. എൻ സി പി ദേശീയ സമിതി അംഗം ജോസ് കുറഞ്ഞുർ , എൻസിപി ജില്ലാ വൈസ് പ്രസിഡണ്ട് മാരായ മുഹമ്മദ് സാലി , പി ജെ ജോൺസൺ , എൻ വൈ സി സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നായർ , അഡ്വ. മാത്തൂർ സുരേഷ്, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബാ വർഗീസ്, ജില്ലാ പ്രസിഡന്റ് ശ്രീമതി ബീനാ ഷെരീഫ്,എൻ എൽ സി ജില്ലാ പ്രസിഡന്റ് ശ്രീ സന്തോഷ് സൗപർണിക, കിസാൻ സഭാ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് പി ചാക്കോ , കലാ സംസ്കൃതി ജില്ലാ ചെയർമാൻ ബൈജു വടക്കേപ്പുറം , എൻ വൈ സി നേതാക്കളായ സോണി പത്തനംതിട്ട , സംഗീത ആറന്മുള , ബെൻസൺ നെട്ടൂർ , സോനു കോന്നി , ജോജി വടശ്ശേരിക്കര എന്നിവർ പ്രസംഗിച്ചു.