ഇന്ധന വില വർദ്ധനയിൽ മോദിയും കോൺഗ്രസും പ്രതികൾ ; നാഷണലിസ്റ്റ് യുത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാചകവാതക ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് എൻ വൈ സി ജില്ലാ കമ്മിറ്റി പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്  ഉദ്ഘാടനം ചെയ്തു.  ഇന്ധനവില വർധനവിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മോഡി സർക്കാരും വില നിശ്ചയിക്കാനുള്ള അവകാശം പെട്രോളിയം കമ്പനികളെ ഏൽപ്പിച്ച കോൺഗ്രസ് സർക്കാരും ഒരേപോലെ ജനവിരുദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു.

എൻ വൈ സി ജില്ലാ പ്രസിഡൻറ് റിജിൻ കരമുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. എൻ സി പി ദേശീയ സമിതി അംഗം ജോസ് കുറഞ്ഞുർ , എൻസിപി ജില്ലാ വൈസ് പ്രസിഡണ്ട് മാരായ മുഹമ്മദ് സാലി , പി ജെ ജോൺസൺ , എൻ വൈ സി സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നായർ , അഡ്വ. മാത്തൂർ സുരേഷ്, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബാ വർഗീസ്, ജില്ലാ പ്രസിഡന്റ് ശ്രീമതി ബീനാ ഷെരീഫ്,എൻ എൽ സി ജില്ലാ പ്രസിഡന്റ് ശ്രീ സന്തോഷ് സൗപർണിക, കിസാൻ സഭാ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് പി ചാക്കോ , കലാ സംസ്കൃതി ജില്ലാ ചെയർമാൻ ബൈജു വടക്കേപ്പുറം , എൻ വൈ സി നേതാക്കളായ സോണി പത്തനംതിട്ട , സംഗീത ആറന്മുള , ബെൻസൺ നെട്ടൂർ , സോനു കോന്നി , ജോജി വടശ്ശേരിക്കര എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...