Friday, March 29, 2024 7:06 pm

പിണറായി വിജയന്‍ വന്ന് കുറ്റി നാട്ടിയാലും കുറ്റി പറിച്ചിരിക്കും ; കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരെ പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. സില്‍വര്‍ ​ലൈന്‍ പ്ര​തിഷേധങ്ങള്‍ ശക്തമാക്കുമെന്നും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന ഇടങ്ങളിലൂടെ പദയാത്ര നടത്തുമെന്നും കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. എന്തുവന്നാലും സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് പറയാന്‍ കേരളം പിണറായിയുടെ സ്വകാര്യ സ്വത്തല്ലെന്ന് അ‌ദ്ദേഹം പറഞ്ഞു.

Lok Sabha Elections 2024 - Kerala

അനുവാദമില്ലാതെ പിണറായി വിജയന്‍ വന്ന് കുറ്റിനാട്ടിയാലും കുറ്റി പറിച്ചിരിക്കും. ജനങ്ങളെ അണിനിരത്തിയാകും കോണ്‍ഗ്രസിന്റെ സമരം. ജനങ്ങളുടെ ആശങ്കപരിഹരിക്കാതെയാണ് സില്‍വര്‍ ലൈനുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് എന്നും സുധാകരന്‍ പറഞ്ഞു. കെ റെയില്‍ വേണ്ട കേരളം മതി എന്ന കോണ്‍ഗ്രസിന്റെ മുദ്രാവാക്യത്തിന് വലിയ പ്രാധാന്യമാണ് ലഭിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു .

കേരളം വര്‍ഗീയകലാപത്തിലേക്ക് പോയാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. പിണറായി അധികാരത്തിലേറിയതിന് പിന്നാലെ 60 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. മുമ്പെങ്ങുമില്ലാത്ത രീതിയിലാണ് സംസ്ഥാനത്ത് കൊല നടക്കുന്നത്. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്തരത്തില്‍ കൊലപാതകങ്ങള്‍ നടക്കുന്നില്ലെന്നും അ‌ദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനിടെ 1019 പേര്‍ കൊല്ലപ്പെട്ടു. പോലീസിലെ ക്രിമിനല്‍ വത്കരണം കൂടി ഇതിന് കാരണമാണ്. വര്‍ഗീയതയ്ക്കും മതതീവ്രവാദത്തിനുമെതിരെ മാനവീയ ജനകീയ പ്രതിരോധവുമായി പാലക്കാട് ഏപ്രില്‍ 26ന് ശാന്തിപദം സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ 25,000 കേന്ദ്രങ്ങളില്‍ മെയ് മാസത്തില്‍ സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ് കേസ് എടുത്തു

0
കസബ: മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ്...

കേരള എൻജിനിയറിങ്, മെഡിക്കൽ പ്രവേശനം ; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

0
തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ...

അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക്...

ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ നടപടി ; രാഹുൽ ഗാന്ധി

0
ദില്ലി : പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികൾക്കെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിയിൽ...