Tuesday, May 7, 2024 12:34 pm

പീഡനശ്രമം ചെറുത്ത യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് അക്രമി ചവിട്ടി പുറത്തിട്ടു ; 24 കാരി ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : ഓടുന്ന തീവണ്ടിയില്‍ യുവതിയ്ക്ക് നേരെ പീഡന ശ്രമം. ഖജ്രാവോ-മഹോബ സ്പെഷ്യല്‍ എക്സ് പ്രസ്  തീവണ്ടിയിലാണ് സംഭവം. പീഡനശ്രമം ചെറുത്ത യുവതിയെ അക്രമി ഓടുന്ന തീവണ്ടിയില്‍നിന്ന് ചവിട്ടി തള്ളിയിട്ടു. ഉത്തര്‍പ്രദേശ് സ്വദേശിയായ 24-കാരി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ബുധനാഴ്ച വൈകിട്ട് ഖജ്റാവോ-മഹോബ എക്സ് പ്രസില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വൈകിട്ട് 5.15-ന് ഖജ്‌റാവോയില്‍നിന്ന് തിരിച്ച തീവണ്ടിയില്‍ ജനറല്‍ കോച്ചിലാണ് യുവതി യാത്ര ചെയ്തിരുന്നത്. തീവണ്ടി സ്റ്റേഷന്‍ വിടുന്നതിന് തൊട്ടുമുമ്പ് മറ്റൊരാളും ഇതേ കമ്പാര്‍ട്ട്‌മെന്റില്‍ കയറി.

യാത്രയ്ക്കിടെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് തീവണ്ടിയില്‍നിന്ന് തള്ളിയിട്ടെന്നുമാണ് പരിക്കേറ്റ യുവതിയുടെ മൊഴി. യുവതി മാത്രമുണ്ടായിരുന്ന കോച്ചില്‍ കയറിയ പ്രതി ആദ്യം അശ്ലീലച്ചുവയില്‍ സംസാരിക്കുകയായിരുന്നു. ഇത് അവഗണിച്ചതോടെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതോടെ യുവതി പ്രതിയുടെ മുഖത്തടിക്കുകയും സീറ്റില്‍നിന്ന് എഴുന്നേറ്റ് തൊട്ടടുത്ത കോച്ചിലേക്ക് ഓടുകയുമായിരുന്നു. എന്നാല്‍ ഈ കോച്ചിലും യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അക്രമി യുവതിയെ കയറിപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ പ്രതിയുടെ കൈവിരലില്‍ കടിച്ച് യുവതി പ്രതിരോധിച്ചു. കടിയേറ്റ് ചോര വന്നതോടെ പ്രതി കൂടുതല്‍ അക്രമാസക്തനായി.

ഇയാള്‍ യുവതിയെ ചവിട്ടുകയും നിരന്തരം മുഖത്തടിക്കുകയും ചെയ്തു. പിന്നാലെയാണ് തീവണ്ടിയില്‍നിന്ന് തള്ളിയിട്ടത്. എന്നാല്‍ വാതിലിന്റെ ഹാന്‍ഡിലില്‍ പിടിത്തം കിട്ടിയ യുവതി അല്പനേരം വാതിലില്‍ പിടിച്ചുതൂങ്ങി. തുടര്‍ന്ന് അക്രമി കൈകളില്‍ വീണ്ടും ചവിട്ടുകയും  ഇതോടെ പിടിവിട്ട് താഴെവീണെന്നുമാണ് യുവതി നല്‍കിയ പ്രാഥമിക മൊഴി. റെയില്‍വേ ജീവനക്കാരനാണ് പാളത്തിന് സമീപം പരിക്കേറ്റനിലയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ഇദ്ദേഹം പോലീസില്‍ വിവരമറിയിച്ച് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായാണ് പോലീസ് നല്‍കുന്നവിവരം. ഇയാളെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍തന്നെ അറസ്റ്റുണ്ടാകുമെന്നും ജബല്‍പുര്‍ റെയില്‍വേ പോലീസ് എസ്.പി. വിനായക് വര്‍മ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുമ്പഴ കെഎസ്ഇബിയുടെ നേതൃത്വത്തിൽ ഊർജ്ജ കിരൺ സമ്മർ ക്യാമ്പയിന്‍ സംഘടിപ്പിക്കും

0
മൈലപ്ര : മൈലപ്ര പഞ്ചായത്തിന്‍റെയും കുമ്പഴ കെഎസ്ഇബിയുടെയും നേതൃത്വത്തിൽ ഊർജ്ജ കിരൺ...

ഒടുവിൽ ഹൈക്കമാൻഡിന്റെ അനുമതി ; കെ.സുധാകരൻ നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും

0
തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെയെത്തുന്നു. നാളെ സുധാകരൻ ചുമതലയേൽക്കും. ചുമതല...

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല – ഡല്‍ഹി ഹൈക്കോടതി

0
ന്യൂഡല്‍ഹി: ഒസാമ ബിന്‍ ലാദന്റെ ചിത്രമോ ഐഎസ്‌ഐഎസിന്റെ കൊടിയോ കൈവശം വെക്കുകയോ...

ട്രെ​യി​ന് നേ​രെ ക​ല്ലേ​റിയുന്നത് പതിവാകുന്നു ; ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ആ​ർ.​പി.​എ​ഫ്

0
തി​രൂ​ർ: ട്രെ​യി​ന് നേ​രെ​യു​ള്ള ക​ല്ലേ​റ് പ​തി​വാ​യ​തോ​ടെ മു​ന്ന​റി​യി​പ്പു​മാ​യി റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ‌്....