പീഡനശ്രമം ചെറുത്ത യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് അക്രമി ചവിട്ടി പുറത്തിട്ടു ; 24 കാരി ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : ഓടുന്ന തീവണ്ടിയില്‍ യുവതിയ്ക്ക് നേരെ പീഡന ശ്രമം. ഖജ്രാവോ-മഹോബ സ്പെഷ്യല്‍ എക്സ് പ്രസ്  തീവണ്ടിയിലാണ് സംഭവം. പീഡനശ്രമം ചെറുത്ത യുവതിയെ അക്രമി ഓടുന്ന തീവണ്ടിയില്‍നിന്ന് ചവിട്ടി തള്ളിയിട്ടു. ഉത്തര്‍പ്രദേശ് സ്വദേശിയായ 24-കാരി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ബുധനാഴ്ച വൈകിട്ട് ഖജ്റാവോ-മഹോബ എക്സ് പ്രസില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വൈകിട്ട് 5.15-ന് ഖജ്‌റാവോയില്‍നിന്ന് തിരിച്ച തീവണ്ടിയില്‍ ജനറല്‍ കോച്ചിലാണ് യുവതി യാത്ര ചെയ്തിരുന്നത്. തീവണ്ടി സ്റ്റേഷന്‍ വിടുന്നതിന് തൊട്ടുമുമ്പ് മറ്റൊരാളും ഇതേ കമ്പാര്‍ട്ട്‌മെന്റില്‍ കയറി.

യാത്രയ്ക്കിടെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് തീവണ്ടിയില്‍നിന്ന് തള്ളിയിട്ടെന്നുമാണ് പരിക്കേറ്റ യുവതിയുടെ മൊഴി. യുവതി മാത്രമുണ്ടായിരുന്ന കോച്ചില്‍ കയറിയ പ്രതി ആദ്യം അശ്ലീലച്ചുവയില്‍ സംസാരിക്കുകയായിരുന്നു. ഇത് അവഗണിച്ചതോടെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതോടെ യുവതി പ്രതിയുടെ മുഖത്തടിക്കുകയും സീറ്റില്‍നിന്ന് എഴുന്നേറ്റ് തൊട്ടടുത്ത കോച്ചിലേക്ക് ഓടുകയുമായിരുന്നു. എന്നാല്‍ ഈ കോച്ചിലും യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അക്രമി യുവതിയെ കയറിപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ പ്രതിയുടെ കൈവിരലില്‍ കടിച്ച് യുവതി പ്രതിരോധിച്ചു. കടിയേറ്റ് ചോര വന്നതോടെ പ്രതി കൂടുതല്‍ അക്രമാസക്തനായി.

ഇയാള്‍ യുവതിയെ ചവിട്ടുകയും നിരന്തരം മുഖത്തടിക്കുകയും ചെയ്തു. പിന്നാലെയാണ് തീവണ്ടിയില്‍നിന്ന് തള്ളിയിട്ടത്. എന്നാല്‍ വാതിലിന്റെ ഹാന്‍ഡിലില്‍ പിടിത്തം കിട്ടിയ യുവതി അല്പനേരം വാതിലില്‍ പിടിച്ചുതൂങ്ങി. തുടര്‍ന്ന് അക്രമി കൈകളില്‍ വീണ്ടും ചവിട്ടുകയും  ഇതോടെ പിടിവിട്ട് താഴെവീണെന്നുമാണ് യുവതി നല്‍കിയ പ്രാഥമിക മൊഴി. റെയില്‍വേ ജീവനക്കാരനാണ് പാളത്തിന് സമീപം പരിക്കേറ്റനിലയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ഇദ്ദേഹം പോലീസില്‍ വിവരമറിയിച്ച് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായാണ് പോലീസ് നല്‍കുന്നവിവരം. ഇയാളെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍തന്നെ അറസ്റ്റുണ്ടാകുമെന്നും ജബല്‍പുര്‍ റെയില്‍വേ പോലീസ് എസ്.പി. വിനായക് വര്‍മ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....