കല്ലാറിന്റെ തീരങ്ങളെ വര്‍ണ്ണാഭമാക്കി മഞ്ഞത്തുമ്പികള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്ലാറിന്റെ കരകളിൽ വർണ്ണവിസ്മയം തീർക്കുകയാണ് മഞ്ഞത്തകരമുത്തി ശലഭങ്ങൾ. മഞ്ഞ നിറത്തിൽ കല്ലാറിന്റെ പരിസരങ്ങളിൽ കൂട്ടത്തോടെ കാണപ്പെടുന്ന ഈ ശലഭങ്ങൾ ആരുടേയും മനം കവരുന്നതാണ്. ആനതകരയും കണികൊന്നയുടെ ഇലകളുമാണ് ഇതിന്റെ ലാർവ്വ ഭക്ഷിക്കുന്നത്. കാട്ടിൽ വളരുന്ന ഇത്തരം ശലഭങ്ങൾക്ക് വലുപ്പം കൂടുതലായിരിക്കും എന്നാണ് പറയാറ്. മഴക്കാലത്തിന് മുൻപ് ദേശാടനം നടത്തുന്ന ഇവറ്റകളെ കൂട്ടത്തോടെയാണ് കാണപ്പെടുന്നത്. ആനത്താരകളിലും മഞ്ഞത്തകരമുത്തി കാണപ്പെടുന്നുണ്ട്. കല്ലാറ്റിലെ പേരുവാലി കടവിൽ സീസൺ സമയങ്ങളിൽ ഇവരുടെ സ്ഥിരം സാന്നിധ്യമുണ്ട്.

മഞ്ഞതകര മുത്തികൾ കൂട്ടം കൂടിയിരിക്കുന്ന സ്ഥലങ്ങളിൽ അലോസരപ്പെടുത്തുന്ന ശബ്ദമുണ്ടായാൽ പോലും ഈ ശലഭങ്ങൾ പറന്നകലും. നൂറ്കണക്കിന് ശലഭങ്ങൾ ഉള്ള കൂട്ടങ്ങൾ ചിതറി പറന്നാലും അവ മിനിറ്റുകൾക്കുള്ളിൽ പഴയ സ്ഥാനത്ത് വന്നിരിക്കുന്നതും ഈ ശലഭങ്ങളുടെ പ്രത്യേകതയാണ്. മഞ്ഞത്തകരമുത്തിയുടെ മുൻ ചിറകുകളുടെ മുൻ വക്കുകളിൽ കറുത്ത നിറം പടർന്ന് കിടക്കുന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്. കണികൊന്നയുടെ ഇലയ്ക്കടിയിലാണ് ഇവ മുട്ടയിടുക. മുട്ടവിരിഞ്ഞിറങ്ങുന്ന ചെറുപുഴുക്കളുടെ ശരീരത്തിൽ ചെറു കുഴലുകളും കാണാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...