Sunday, May 5, 2024 5:10 am

ബസ് ഓട്ടോ ടാക്സി പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുക്കിയ സ്വകാര്യ ബസുകളുടേയും കെ എസ് ആർ ടി സി, ഓട്ടോ, ടാക്സി നിരക്കുകള്‍ നിലവിൽ വന്നു. സ്വകാര്യ ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയില്‍നിന്ന് പത്ത് രൂപയായി. രണ്ടര കിലോമീറ്റർ സഞ്ചരിക്കാം. അതിനു മുകളിൽ ഓരോ കിലോമീറ്ററിനും ഒരു രുപ ഈടാക്കും. എക്പ്രസ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ എയര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ്, സെമീ സ്ലീപ്പര്‍, സിംഗിള്‍ ആക്സില്‍ സര്‍വീസുകള്‍, മള്‍ട്ടി ആക്സില്‍ സര്‍വീസുകള്‍, ലോ ഫ്ലോർ എസി എന്നിവയുടെ മിനിമം നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല.

കെഎസ്ആര്‍ടിസി നോണ്‍ എസി ജന്റം ബസ്‌കളുടെ മിനിമം നിരക്ക് 13 രൂപയില്‍ നിന്ന് 10 രൂപയായി കുറയും. 2.5 കിലോമീറ്ററാണ് മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം. ജൻ റം എ സി ബസുകളുടെ മിനിമം നിരക്ക് 26 രൂപയായി നിലനിര്‍ത്തി. കിലോമീറ്റര്‍ നിരക്ക് 1.87 രൂപയില്‍ നിന്ന് 1.75 രൂപയായി കുറഞ്ഞിട്ടുണ്ട്. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്ററിന് 25 രൂപയില്‍നിന്ന് 30 രൂപയായി. മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 15 രൂപ നിരക്കില്‍ ഈടാക്കും. ടാക്സി ക്ക് മിനിമം നിരക്ക് 200 രൂപയാണ്. കി.മീറ്ററിന് 18 രൂപയും ഈടാക്കും

സർക്കാർ ഉത്തരവ് അനുസരിച്ച് കെഎസ്ആർടിസി ബസുകളിൽ പുതുക്കിയ ടിക്കറ്റ് നിരക്ക് ഇന്ന് പ്രാബല്യത്തിൽ വരും. ഓർഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വർധിപ്പിച്ചെങ്കിലും ജനറം നോൺ എ.സി., സിറ്റി ഷട്ടിൽ , സിറ്റി സർക്കുലർ സർവ്വീസുകളുടെ മിനിമം നിരക്ക് കുറച്ച് ഓർഡിനറി നിരക്കിന് തുല്യമാക്കി. ജനറം എ.സി ബസ്സുകളുടെ കിലോമീറ്റർ നിരക്ക് 187 പൈസയിൽ നിന്നും 175 ആയി കുറച്ചു. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് , സൂപ്പർ എക്സ്പ്രസ്, ഡിലക്സ് ബസ്സുകളിൽ കിലോമീറ്റർ പരിഗണിച്ച് ഫെയർ സ്റ്റേജുകൾ പുതിയതായി അനുവദിച്ചതിനാൽ ചാർജ് ഗണ്യമായി കുറയുമെന്ന് കെഎസ് ആർ ടി സി വാർത്താ കുറിപ്പിൽ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം ; ഇരുപതോളം പേർക്കെതിരെ പോലീസ് കേസെടുത്തു

0
കോഴിക്കോട്: വൈദ്യുതി നിലച്ചതിനെ തുടർന്ന് പന്തീരാങ്കാവ് കെ.എസ്.ഇ.ബി ഓഫീസ് അക്രമിച്ച സംഭവത്തിൽ...

വേനൽച്ചൂട് ശക്തമാകുന്നു ; പാൽ ഉത്പാദനം കുറഞ്ഞു, സങ്കരയിനം പശുക്കളെ വിറ്റ് ചെറുകിട ക്ഷീരകർഷകർ

0
കോട്ടയം: വേനൽച്ചൂട് അതിശക്തമായതോടെ പരിപാലിക്കാൻ കഴിയാതെ സങ്കരയിനം പശുക്കളെ വിറ്റ് ചെറുകിട...

നിജ്ജർവധക്കേസ് ; കൂടുതൽപ്പേർക്ക് പങ്ക് ഉണ്ടെന്ന് കാനഡ

0
ഒട്ടാവ: ഖലിസ്താൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ...

മഹാരാഷ്ട്രയിൽ കാമുകനെ യുവതി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച് കാമുകി ; പോലീസ് കേസെടുത്തു

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കാമുകനെ യുവതി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു. ഏപ്രിൽ...