Friday, May 10, 2024 5:11 pm

റിഫയുടെ പോസ്റ്റുമോർട്ടം നടത്തണമെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : യൂട്യൂബറും ആൽബം താരവുമായ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കുടുംബം. ദുബായിൽ റിഫയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയെന്നത് ഭർത്താവ് മെഹ്നാസും സംഘവും പ്രചരിപ്പിച്ച കെട്ടുകഥ ആയിരുന്നുവെന്ന് പിതാവ് റാഷിദ് ആരോപിച്ചു. ഇവിടെ നടക്കുന്ന അന്വേഷണത്തിനു സഹായമാവുമെങ്കിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്നും ആവശ്യപ്പെട്ടു. റിഫയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും മന്ത്രി എ.കെ ശശീന്ദ്രനെ സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റിഫ കടുത്ത ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയായതായി പരാതിയിൽ പറയുന്നുണ്ട്.

കഴിഞ്ഞ മാർച്ച് ഒന്നിന് പുലർച്ചെയാണു റിഫയെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ഭർത്താവ് മെഹ്നാസും സംഘവും പറഞ്ഞ കാര്യങ്ങൾ കൂടുതൽ ദുരൂഹത ഉയർത്തുന്നതായിരുന്നുവെന്ന് കുടുംബം പറയുന്നു. പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹമായതിനാൽ അര മണിക്കൂറിൽ കൂടുതൽ വച്ചിരിക്കാൻ പാടില്ലെന്ന് പറഞ്ഞ് വേഗത്തിൽ കബറടക്കുകയായിരുന്നു. പിന്നീട് റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോഴാണു പോസ്റ്റുമോർട്ടം നടന്നിട്ടില്ലെന്നും ഫൊറൻസിക് പരിശോധന മാത്രമാണ് ദുബായിൽ നടത്തിയതെന്നും അറിയുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുത് ; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ...

നിങ്ങളാണോ ആ ഭാ​ഗ്യശാലി? ; നിർമൽ ഭാഗ്യക്കുറി NR 360 ലോട്ടറി നറുക്കെടുത്തു

0
സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിർമൽ ഭാഗ്യക്കുറി NR 369 ലോട്ടറി നറുക്കെടുത്തു....

കുന്നം ഹോമിയോ ആശുപത്രി പടി-അച്ചടിപ്പാറ റോഡിന്‍റെ പുനരുദ്ധാരണ ജോലികൾ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു

0
വെച്ചൂച്ചിറ: കരാര്‍ ചെയ്തിട്ടും വെച്ചൂച്ചിറ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ റോഡിന്‍റെ പുനരുദ്ധാരണം...

മെമ്മറി കാര്‍ഡ് കാണാതായ കേസ് ; ചോദ്യംചെയ്യാന്‍ വിളിപ്പിച്ച കണ്ടക്ടറെ വിട്ടയയ്ക്കും

0
തിരുവനന്തപുരം : മേയര്‍–ഡ്രൈവര്‍ തര്‍ക്കത്തില്‍ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍...