കുന്നം ഹോമിയോ ആശുപത്രി പടി-അച്ചടിപ്പാറ റോഡിന്‍റെ പുനരുദ്ധാരണ ജോലികൾ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: കരാര്‍ ചെയ്തിട്ടും വെച്ചൂച്ചിറ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ റോഡിന്‍റെ പുനരുദ്ധാരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കരാറുകാരന്‍റെ വീടിനു മുന്നില്‍ വാര്‍ഡംഗം സമരം ചെയ്ത സംഭവത്തില്‍ നടപടിയുമായി പഞ്ചായത്ത്. കുന്നം ഹോമിയോ ആശുപത്രി പടി-അച്ചടിപ്പാറ റോഡിന്‍റെ പുനരുദ്ധാരണമാണ് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയത്. ഈ റോഡിന്‍റെ നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡംഗം സജി കൊട്ടാരമാണ് റോഡിന്‍റെ കരാറുകാരന്‍ ജോസഫ് ഫിലിപ്പ് പുളിക്കലിന്‍റെ കൂത്താട്ടുകുളത്തെ വസതിയുടെ മുമ്പില്‍ തിരഞ്ഞെടുപ്പ് സമയത്ത് സമരം നടത്തിയത്.

മാസങ്ങളായി തകര്‍ന്ന് കാല്‍നട യാത്ര പോലും ദുഷ്ക്കരമായ അവസ്ഥയിലായിരുന്നു ഈ റോഡ്. ജല അതോറിറ്റി പൈപ്പിടാന്‍ കുഴി എടുത്തതും റോഡിന്‍റെ തകര്‍ച്ചയുടെ ആഴം കൂട്ടി. കുന്നം മുതല്‍ ഹോമിയോ ആശുപത്രിപടി വരെ ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ഒരു വര്‍ഷം മുമ്പ് പുനരുദ്ധരിച്ചിരുന്നു. ഇവിടവും ഇപ്പോള്‍ തകര്‍ന്ന അവസ്ഥയിലാണ്. ബാക്കി ഭാഗം പുനരുദ്ധരിക്കാന്‍ പണം അനുവദിക്കുകയും അത് കരാറാവുകയും ചെയ്തിരുന്നു. എന്നാല്‍ കരാര്‍ എടുത്ത ജോസഫ് ഫിലിപ്പ് നിര്‍മ്മാണ ജോലികള്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്നതായി ആരോപിച്ചാണ് വാര്‍ഡംഗം സമരത്തിലേക്ക് ഇറങ്ങിയത്. ഈ ജോലികളാണ് ഇന്നു തുടങ്ങിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പഴയ ടാറിംങ് ഇളക്കി മാറ്റുന്ന ജോലികളാണ് തുടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...