കൊല്ലം: ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിക്കുന്നത്ത് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച തണ്ണീര്‍ പന്തല്‍ കെട്ടിടം മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ വിഭാവനം ചെയ്ത നൂതന പദ്ധതി എന്ന ആശയത്തെ സംസ്ഥാനത്ത് ഏറ്റവും ഫലപ്രദമായി വിനയോഗിച്ചത് കൊല്ലം ജില്ലാ പഞ്ചായത്ത് ആണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ.ഡാനിയേല്‍ അദ്ധ്യക്ഷത വഹിച്ചു.
നൂതന പദ്ധതിയുടെ സാദ്ധ്യത പ്രയോജനപ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് മാലാഖക്കൂട്ടം, സ്കില്‍ടെക്, എന്‍ട്രി തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിയതെന്ന് സാം കെ.ഡാനിയേല്‍ വ്യക്തമാക്കി. ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ശിവന് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ജയശ്രീ വാസുദേവന്‍ പിള്ള പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് അഡ്വ. സുമലാല്‍, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, സെക്രട്ടറി ബിനുന്‍ വാഹിദ് തുടങ്ങിയവര്‍ പങ്കെടുത്തു.