ഹനുമാന്‍ ജയന്തി ദിനത്തിലുണ്ടായ സംഘര്‍ഷം ; പോലീസ് അനാസ്ഥക്കെതിരെ പൊട്ടിത്തെറിച്ച്‌ ഡല്‍ഹി കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ദിനത്തിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് അനാസ്ഥക്കെതിരെ പൊട്ടിത്തെറിച്ച്‌ ഡല്‍ഹി കോടതി. നിയമവിരുദ്ധമായ റാലി ഡല്‍ഹി പോലീസ് എന്തുകൊണ്ട് തടഞ്ഞില്ലെന്ന് കോടതി ചോദിച്ചു. പോലീസ് മേധാവി ഇക്കാര്യം അന്വേഷിക്കണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. സംഘര്‍ഷത്തില്‍ അറസ്റ്റിലായ എട്ട് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി.

പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടകളാണ് ഇവരെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും ജഡ്ജ് ചൂണ്ടിക്കാട്ടി. പോലീസ് അനുമതിയില്ലാതെയാണ് ജഹാംഗീര്‍പുരിയില്‍ രാമനവമി റാലി നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ റാലി തടഞ്ഞ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടുന്നതിന് പകരം അകമ്പിടി സേവിക്കുകയായിരുന്നു പോലീസെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്‍സ്‌പെക്ടര്‍ രാജീവ് രഞ്ജനും മറ്റ് ഉദ്യോഗസ്ഥരുമാണ് റാലിയെ അകമ്പിടി സേവിച്ചത്. രാമനവമി ആഘോഷങ്ങള്‍ക്കിടെ ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ഡല്‍ഹിയിലും സംഘര്‍ഷമുണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....