കോന്നി ആനത്താവളത്തില്‍ ആനകളെ മാത്രമല്ല ആനപ്പിണ്ട മലയും കാണാം ; സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കി വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ആനത്താവളത്തിൽ കൂനകൂട്ടി ഇട്ടിരിക്കുന്ന ആനപ്പിണ്ടം ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കോവിഡ് ആരംഭിച്ചതിന് ശേഷം രണ്ട് വർഷത്തോളമായി ആനത്താവളത്തിലെ ആനപ്പിണ്ടം നീക്കം ചെയ്തിട്ട്. മുമ്പ് ആന തറിക്ക്‌ സമീപം അനപ്പിണ്ടം ശേഖരിക്കുന്നതിന് വനം വകുപ്പ് കുഴി നിർമ്മിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുല്ലും കാടും വളർന്നത്തോടെ കുഴി എവിടെ ആണെന്ന് പോലും അറിയാത്ത അവസ്ഥയാണ്. മാത്രമല്ല മുൻ വർഷങ്ങളിൽ ഇവിടെ കുന്നു കൂടുന്ന ആനപിണ്ടം വനം വകുപ്പിന്റെ കല്ലേലിയിലെ സ്ഥലത്തേക്ക് മാറിയിരുന്നു.

എന്നാൽ ഇപ്പോൾ അതും നിലച്ചു. ആനപ്പിണ്ടത്തിൽ നിന്നും ഉണ്ടാകുന്ന വിന്ത് എന്ന് പറയുന്ന ഈച്ചകളും ആനത്താവളത്തിൽ എത്തുന്ന സഞ്ചാരികൾക്കും കോന്നി താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഈ ഈച്ചകൾ കുത്തുന്ന ഭാഗം അസഹനീയമായ വേദനയും ചൊറിച്ചിലും അനുഭവപ്പെടുന്നതും പതിവാണ്.

അടൂർ പ്രകാശ് എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ ആനപ്പിണ്ടത്തിൽ നിന്നും പേപ്പർ നിർമ്മിക്കുന്ന യുണിറ്റിന് തുടക്കം കുറിച്ചെങ്കിലും ഇതും ഇപ്പോൾ പ്രവർത്തിക്കാതെ നാശത്തിന്റെ വക്കിലാണ്. കൂടാതെ ലോഡ് കണക്കിന് ആനപ്പിണ്ടത്തിൽ നിന്നും മഴക്കാലത്ത് ഒഴുകി ഇറങ്ങുന്ന മാലിന്യങ്ങൾ ആളുകൾ നടക്കുന്ന വഴിയിലേക്കാണ് ഒഴുകി ഇറങ്ങുന്നതും. സംഭവത്തിൽ പ്രദേശ വാസികളും പ്രതിഷേധത്തിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...