യുവതിയെ പീഡിപ്പിച്ച ‘ഭര്‍ത്താവ് ‘ അടക്കം നാല് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍ : വിവാഹം ചെയ്തതായി തെറ്റിദ്ധരിപ്പിച്ച്‌ ഒന്നിച്ച്‌ താമസിക്കുന്നതിനിടെ യുവതിയെ പീഡിപ്പിച്ച ‘ഭര്‍ത്താവ് ‘ അടക്കം നാല് പേര്‍ അറസ്റ്റില്‍. ആറ്റിങ്ങലാണ് സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. തോട്ടയ്ക്കാട് ചാത്തമ്പറ വാവറ വീട്ടില്‍ ബേബി എന്നു വിളിക്കുന്ന രഞ്ജിത്ത് (56), ഇയാള്‍ക്ക് കൂട്ടുനിന്ന ചാത്തമ്പാറ കുന്നുവാരം വലിയവിള പുത്തന്‍ വീട്ടില്‍ ശശിധരന്‍ (56), കടയ്ക്കല്‍ കുറ്റിക്കാട് വാചീക്കോണം ചിന്നു ഭവനില്‍ വിക്രമന്‍ (64), തോട്ടയ്ക്കാട് പാണന്‍ വിള പുത്തന്‍ വീട്ടില്‍ മോഹനന്‍ പിള്ള (65) എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

56 കാരനായ രഞ്ജിത്ത് യുവതിയുമായി പ്രണയത്തിലാവുകയും ഇവരെ സ്വാധീനിച്ച്‌ ആറ്റിങ്ങലിലെ ഒരു ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹം കഴിച്ചതായി വരുത്തിതീര്‍ക്കുകയും ചെയ്തിരുന്നു. ശേഷം വാടക വീടെടുത്ത് ഇരുവരും ഒന്നിച്ച്‌ താമസിക്കുകയായിരുന്നു. വിവാഹത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തത് രഞ്ജിത്തിന്റെ ഈ കൂട്ടാളികളാണ്. കൂട്ടുകാര്‍ എന്ന് പറഞ്ഞായിരുന്നു രഞ്ജിത്ത് ഇവരെ യുവതിക്ക് പരിചയപ്പെടുത്തിയത്. ഇതിനിടെ മറ്റുള്ളവരും പീഡനശ്രമം തുടങ്ങിയതോടെ യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...