Friday, May 3, 2024 3:27 pm

മാധ്യമ പ്രവർത്തകൾ നാടിന്റെ നട്ടെല്ല് ; മന്ത്രി ജി.ആർ അനിൽ

For full experience, Download our mobile application:
Get it on Google Play

 തിരുവനന്തപുരം : സമൂഹത്തിലെ ചെറുതും വലുതുമായ കാര്യങ്ങളിൽ ആദ്യ ശ്രദ്ധ പതിയുന്ന മാധ്യമ പ്രവർത്തകർ നാടിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നവരാണെന്നും ഇതിൽ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പങ്ക് ശ്രദ്ധേയമാണെന്നും മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു. കേരള മീഡിയാ പെഴ്സൺ യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ ഐഡി കാർഡ് വിതരണവും മുഖ്യപ്രഭാഷണവും നടത്തി.

മാധ്യമ പ്രവർത്തകനും പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റ വിജയമോഹനനെ ചടങ്ങിൽ ആദരിച്ചു. എ. അബൂബക്കർ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്.ബാബു, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, സിറാജ് ടി.വി.എം ബ്യൂറോ മാനേജർ സൈഫുദീൻ ഹാജി, കെ എം.പി.യു സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളായ വി. സെയ്ദ് , പീറ്റർ ഏഴിമല, പ്രേംചന്ദ് സ്വാഗത സംഘം ചെയർമാൻ എം റഫീഖ്, ജനറൽ കൺവീനർ അജു കെ. മധു തുടങ്ങിയവർ പ്രസംഗിച്ചു. അനിൽ സംസ്ക്കാര സ്വാഗതവും കൊറ്റാമം ചന്ദ്രകുമാർ നന്ദിയും രേഖപ്പെടുത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എറണാകുളത്ത് മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

0
കൊച്ചി: എറണാകുളം കുറുപ്പുംപടി വേങ്ങൂരിൽ മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ....

അരിമ്പാറ ഒഴിവാക്കാന്‍ ഇതാ ചില വഴികള്‍

0
ചര്‍മ്മരോഗമാണ് അരിമ്പാറ. ഹ്യൂമന്‍പാപ്പിലോമ വിഭാഗത്തിലെ നൂറോളംതരം വൈറസുകളാണ് അരിമ്പാറയ്ക്ക് പ്രധാന കാരണം....

അപരസ്ഥാനാര്‍ത്ഥിത്വം : പല മാതാപിതാക്കൾ കുട്ടികള്‍ക്ക് ഒരേ പേരുകൾ നൽകിയാല്‍ എന്ത് ചെയ്യാനാകുമെന്ന് കോടതി

0
ന്യൂഡൽഹി : രാജ്യം പൊതുതെരഞ്ഞെടുപ്പിലൂടെ കടന്ന് പോവുകയാണ്. സ്വാഭാവികമായും ഒരു മണ്ഡലത്തിലെ...

ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു ; ഒരാൾക്കായി തിരച്ചില്‍ തുടരുന്നു

0
ന്യൂസിലാൻഡ്: ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു. മൂവാറ്റുപുഴ...