Wednesday, May 15, 2024 8:54 am

ഈ അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങളില്‍ മലയാളം അക്ഷരമാല ഉള്‍പെടുത്തുക ഒന്ന്, രണ്ട് ക്ലാസുകളില്‍ മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഈ അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങളില്‍ മലയാളം അക്ഷരമാല ഉള്‍പെടുത്തുക ഒന്ന്, രണ്ട് ക്ലാസുകളില്‍ മാത്രമായിരിക്കും. ഈ ക്ലാസുകാരുടെ രണ്ടാം ടേം പാഠപുസ്തകത്തിലാകും അക്ഷരമാല ഉള്‍പെടുത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. പാഠപുസ്തകത്തിന്റെ ഒന്നാം വാല്യം വിതരണത്തിനായി സ്‌കൂളുകളില്‍ എത്തിച്ചതിനാലാണ് രണ്ടാം വാല്യത്തില്‍ അക്ഷരമാല ഉള്‍പെടുത്തിയത്. ആദ്യ ടേം പാഠപുസ്തകങ്ങള്‍ അച്ചടിച്ചുകഴിഞ്ഞു. ആ സാഹചര്യത്തില്‍, പുസ്തകത്തില്‍ ഒട്ടിച്ചുവയ്ക്കാവുന്ന വിധം അക്ഷരമാല മാത്രം അച്ചടിച്ച്‌ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ നല്‍കുന്നത് സര്‍കാര്‍ പരിഗണിച്ചിരുന്നു.

എന്നാല്‍, അതു മാത്രമായി തയാറാക്കി വിതരണം ചെയ്യുന്നതിലെ ബുദ്ധിമുട്ട് പരിഗണിച്ചാണ് രണ്ടാം ടേം പാഠപുസ്തകത്തില്‍ത്തന്നെ അക്ഷരമാല ഉള്‍പെടുത്തുന്നത്. ലിപി പരിഷ്‌കരണ സമിതിയുടെ നിര്‍ദേശപ്രകാരമാണ് എല്‍ പി പാഠപുസ്തകങ്ങളില്‍ അക്ഷരമാല അച്ചടിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഈ വര്‍ഷം തന്നെ അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉണ്ടാകണമെന്നത് തന്റെ ആഗ്രഹമാണെന്ന് വിദ്യാഭ്യാസ മന്ത്രിയും അറിയിച്ചിരുന്നു. 2013ല്‍ ആണ് പാഠപുസ്തകങ്ങളില്‍നിന്ന് അക്ഷരമാല പുറത്തായത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉണ്ടായത് മോശം അനുഭവം, രാഹുൽ വിവാഹ തട്ടിപ്പുകാരൻ ; പ്രതികരണവുമായി യുവതിയുടെ അച്ഛൻ ഹരിദാസൻ

0
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് യുവതിയുടെ...

ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍ ; ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

0
കൊച്ചി: ദേശീയപാതയില്‍ ആലുവ മംഗലപ്പുഴ പാലത്തിന്റെ ബലപ്പെടുത്തല്‍ ജോലി 17ന് ആരംഭിക്കും....

ജോസ് കെ മാണി സിപിഎം അരക്കില്ലത്തിൽ വെന്തുരുകരുത് ; യുഡിഎഫിലേക്ക് മടങ്ങണം എന്ന് കോൺഗ്രസ്...

0
തിരുവനന്തപുരം: കേരള കോൺഗ്രസ് എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങണം എന്ന് കോൺഗ്രസ്...

വൈ​ദ്യു​തി ലൈ​ൻ മാ​റ്റു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു

0
കോ​ഴി​ക്കോ​ട്: കെ​എ​സ്ഇ​ബി​യു​ടെ ഉ​പ​ക​രാ​ര്‍ ജോ​ലി​ക്കി​ടെ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റു മ​രി​ച്ചു. പ​ന്തീ​ര​ങ്കാ​വി​നു സ​മീ​പം...