Tuesday, May 7, 2024 9:42 pm

പിണറായി സര്‍ക്കാര്‍ ഇന്ധന വില കുറച്ചില്ല ജനങ്ങളെ കബളിപ്പിക്കുന്നു ; രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തില്‍ ഇന്ധനവില കുറച്ചെന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദത്തില്‍ പ്രതികരിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. കേന്ദ്രം ഇന്ധനവില കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴും സംസ്ഥാന വിഹിതവും ആനുപാതികമായി കൂടുകയും കുറയുകയും ചെയ്യുമെന്ന് ശ്രീജിത്ത് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പിണറായി സര്‍ക്കാരിന്റെ കപട വാദത്തിനെതിരെയാണ് ശ്രീജിത്ത് പണിക്കര്‍ പ്രതികരിച്ചത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കേന്ദ്രം ഇന്ധനവില കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴും സംസ്ഥാന വിഹിതവും ആനുപാതികമായി കൂടുകയും കുറയുകയും ചെയ്യും. അതാരും കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതല്ല, ശതമാനക്കണക്ക് അങ്ങനെ ആയതുകൊണ്ട് സ്വാഭാവികമായി സംഭവിക്കുന്നതാണ്. എന്നാല്‍ അത് ‘ഞങ്ങള്‍ കുറച്ചതാണ്’ എന്നൊക്കെ വീരവാദം മുഴക്കുന്നവര്‍ എട്ടുകാലി മമ്മൂഞ്ഞ് മെമ്മോറിയല്‍ എല്‍.പി സ്‌കൂളിന്റെ വടക്കുഭാഗത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കൊട്ടാരക്കര – തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലെ നാലാം ക്ലാസ് കണക്കു ക്ലാസില്‍ കയറേണ്ടതാണ്.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചത്തില്‍ പ്രതികരിച്ച്‌ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും സിമന്റിനും ഇരുമ്പിനും വില കുറയ്ക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം തികച്ചും അഭിനന്ദനാര്‍ഹമായ നടപടിയാണെന്നും നടപടി പാവങ്ങള്‍ക്ക് ആശ്വാസകരവും വികസനത്തെ ത്വരിതപ്പെടുത്തുന്നതുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കഴക്കൂട്ടത്ത് യുവതി ടിപ്പര്‍ കയറി മരിച്ച സംഭവം ; വിശദീകരണം തേടി ഗതാഗതമന്ത്രി കെ...

0
തിരുവനന്തപുരം : കഴക്കൂട്ടത്ത് യുവതി ടിപ്പര്‍ കയറി മരിച്ച സംഭവത്തില്‍ വിശദീകരണം...

എൻസിഇആർടി പാഠപുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസെടുത് പോലീസ്

0
തിരുവനന്തപുരം : എൻസിഇആർടി പാഠപുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ...

സെലിബ്രിറ്റികൾ പരസ്യങ്ങളിലെ പ്രസ്താവനകളിൽ ഉത്തരവാദികൾ; നിരീക്ഷിച്ച് സുപ്രിംകോടതി

0
നൃൂഡൽഹി : പരസ്യങ്ങളിലെ പ്രസ്താവനകളുടെ ഉത്തരവാദിത്തം അതിൽ അഭിനയിക്കുന്ന താരങ്ങൾക്കുമുണ്ടെന്ന് സുപ്രിം...

പരാജയം മണത്ത നിരാശയിൽ സി.പി.എം അക്രമം അഴിച്ചുവിടുന്നു : പുതുശ്ശേരി

0
ഇരവിപേരൂർ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആഞ്ഞടിച്ച സർക്കാർ വിരുദ്ധ വികാരത്തിന്റെ ആഴം മനസ്സിലാക്കിയ...