രാജ്യത്തെ പുതുക്കിയ ഇന്ധനവില പ്രാബല്യത്തില്‍ വന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യത്തെ പുതുക്കിയ ഇന്ധനവില പ്രാബല്യത്തില്‍ വന്നു. കേന്ദ്ര സര്‍ക്കാര്‍ എക്സസൈസ് തീരുവ കുറച്ചതോടെ പെട്രോള്‍ ലിറ്ററിന് 10.40 രൂപയും ഡീസല്‍ ലിറ്ററിന് 7.35 രൂപയുമാണ് സംസ്ഥാനത്ത് കുറഞ്ഞത്. കേന്ദ്ര എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും കുറച്ചതിന് ആനുപാതികമായി സംസ്ഥാനത്തും പെട്രോള്‍ വാറ്റ് നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും കുറഞ്ഞു.

ഇതോടെ തിരുവന്തപുരത്ത് ഒരു ലിറ്റര്‍ പ്രെടോളിന് 106.74 രൂപയും ഡീസലിന് 96.58 രൂപയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പ്രെടോളിന് 104.62 രൂപയും ഡീസലിന് 92.63 രൂപയുമാണ്. കോഴിക്കോട് പ്രെടോളിന് 104.92 രൂപയും ഡീസലിന് 94.89 രൂപയുമാണ് പുതിയ വില. വിലക്കയറ്റവും പണപ്പെരുപ്പവും നേരിടാനായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് കഴിഞ്ഞ ദിവസം സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ഇന്ധന നികുതി കുറയ്ക്കുന്നതിന് പുറമെ പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഒമ്പത് കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് ഒരു ഗ്യാസ് സിലിണ്ടറിന് (12 സിലിണ്ടറുകള്‍ വരെ) 200 രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുമെന്നും പ്രഖ്യാപിച്ചു. ഇന്ധനവിലയിലെ എക്സൈസ് തിരുവ വെട്ടിക്കുറച്ചത് ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

എല്ലായ്‌പ്പോഴും ജനങ്ങള്‍ക്കാണ് ആദ്യ പരിഗണനയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അതേസമയം, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പരിപാടിയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ച പെട്രോള്‍ /ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണെന്നും ഇതിനെ സംസ്ഥാനസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...