പിണറായി സര്‍ക്കാര്‍ ഇന്ധന വില കുറച്ചില്ല ജനങ്ങളെ കബളിപ്പിക്കുന്നു ; രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തില്‍ ഇന്ധനവില കുറച്ചെന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദത്തില്‍ പ്രതികരിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. കേന്ദ്രം ഇന്ധനവില കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴും സംസ്ഥാന വിഹിതവും ആനുപാതികമായി കൂടുകയും കുറയുകയും ചെയ്യുമെന്ന് ശ്രീജിത്ത് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പിണറായി സര്‍ക്കാരിന്റെ കപട വാദത്തിനെതിരെയാണ് ശ്രീജിത്ത് പണിക്കര്‍ പ്രതികരിച്ചത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കേന്ദ്രം ഇന്ധനവില കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴും സംസ്ഥാന വിഹിതവും ആനുപാതികമായി കൂടുകയും കുറയുകയും ചെയ്യും. അതാരും കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതല്ല, ശതമാനക്കണക്ക് അങ്ങനെ ആയതുകൊണ്ട് സ്വാഭാവികമായി സംഭവിക്കുന്നതാണ്. എന്നാല്‍ അത് ‘ഞങ്ങള്‍ കുറച്ചതാണ്’ എന്നൊക്കെ വീരവാദം മുഴക്കുന്നവര്‍ എട്ടുകാലി മമ്മൂഞ്ഞ് മെമ്മോറിയല്‍ എല്‍.പി സ്‌കൂളിന്റെ വടക്കുഭാഗത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കൊട്ടാരക്കര – തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലെ നാലാം ക്ലാസ് കണക്കു ക്ലാസില്‍ കയറേണ്ടതാണ്.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചത്തില്‍ പ്രതികരിച്ച്‌ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും സിമന്റിനും ഇരുമ്പിനും വില കുറയ്ക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം തികച്ചും അഭിനന്ദനാര്‍ഹമായ നടപടിയാണെന്നും നടപടി പാവങ്ങള്‍ക്ക് ആശ്വാസകരവും വികസനത്തെ ത്വരിതപ്പെടുത്തുന്നതുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...